Widgets Magazine
06
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം മാറി മറിയുന്നു... രാഹുല്‍ മാങ്കൂട്ടത്തിലെ രണ്ട് ദിവസത്തിനകം അന്വേഷണ സംഘം പിടികൂടാന്‍ സാധ്യത. മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ


രാഹുൽ ഒളിവിലായിട്ട് ഇന്നേക്ക് 10-ാം ദിവസമാകുന്നു.... രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും....


നിയമപരമായി നിലനിൽക്കാത്ത കുറ്റമാണ് രാഹുലിനെതിരേ ആരോപിക്കപ്പെട്ടത്; പ്രമുഖ ക്രിമിനൽ അഭിഭാഷകൻ എസ്. രാജീവ് ഹൈക്കോടതിയിൽ കത്തിക്കയറി: നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും...


നിങ്ങളുടെ എംഎല്‍എ, ഒരു നാടിന്റെ എംഎല്‍എ, ജനപ്രതിനിധി, അയാളെ കാണാനില്ല: എവിടെയാണെന്ന് പറയണ്ടേ.... ഒളിച്ചുകളിക്കുകയാണ്: ജനങ്ങള്‍ കൊടുത്ത എംഎല്‍എ ബോര്‍ഡ് പോലും ഒഴിവാക്കി ഒരു വാഹനത്തില്‍ ഇങ്ങനെ കറങ്ങുകയാണ്: മുകേഷിനെ ട്രോളിയ രാഹുലിനെ തിരിച്ചടിച്ച് പഴയ പ്രസംഗം...


രാഹുൽ അത്യാഡംബര വില്ലയിൽ ഒളിവില്‍ കഴിയുമ്പോൾ രാഹുൽ ഈശ്വർ ജയിലിൽ കൊതുക് കടി കൊണ്ട് പട്ടിണി കിടക്കുന്നു: ഇന്ന് പുറത്തേയ്ക്ക് രാഹുൽ ഈശ്വർ എത്തിയാൽ ആ ട്വിസ്റ്റ്...

എല്ലാം മാറി മറിയുന്നു... രാഹുല്‍ മാങ്കൂട്ടത്തിലെ രണ്ട് ദിവസത്തിനകം അന്വേഷണ സംഘം പിടികൂടാന്‍ സാധ്യത. മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ

06 DECEMBER 2025 09:58 AM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമലയിൽ ഭക്തജനപ്രവാഹം.... പതിനെട്ടാംപടി കയറാനും ദർശനത്തിനും കിലോമീറ്ററോളം ഭക്തരുടെ നീണ്ട നിര...

'FOOT ON RAHUL' SFI-യുടെ നെഞ്ചത്ത് ചവിട്ടി കയറി KSU പിള്ളാർ...!അഡ്വ.എസ് രാജീവ് ഹൈക്കോടതിയിൽ തന്നെ...ജാമ്യം ഇന്ന്

കൊല്ലം മൈലക്കാട്ട് ദേശീയപാത തകർന്നതിനെത്തുടർന്ന് ആലപ്പുഴ ഭാഗത്തേക്കും തിരിച്ചും ഗതാഗത ക്രമീകരണം ഏർപ്പെടുത്തി

പരസ്യപ്രചാരണം നാളെ അവസാനിക്കും.... രാഷ്ട്രീയപാർട്ടികൾ നടത്തുന്ന കൊട്ടിക്കലാശം പോലുള്ള പരിപാടികൾ സമാധാനപരമായിരിക്കണമെന്നും, ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസ്... രാഹുൽ ഈശ്വറിന്റെ  രണ്ടാം ജാമ്യഹർജിയെ എതിർത്ത് സൈബർ പോലീസ് റിപ്പോർട്ട്  ഇന്ന്   ഉത്തരവ് പ്ര്യഖ്യാപിക്കും

രാഹുല്‍ മാങ്കൂട്ടത്തിലെ രണ്ട് ദിവസത്തിനകം അന്വേഷണ സംഘം പിടികൂടാന്‍ സാധ്യത. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് രാഹുലിനെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘം പരിശ്രമിക്കുന്നത്. ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് 32ാമത്തെ ഐറ്റമായിട്ടാണ് ഈ കേസ് പരി​ഗണിക്കുക. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതെത്തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങാതെ നിയമപോരാട്ടം നടത്താനാണ് രാഹുലിന്റെ നീക്കം എന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. അതേ സമയം, രാഹുൽ ഒളിവിലായിട്ട് ഇന്നേക്ക് 10-ാം ദിവസമാകുന്നു.

തനിക്കെതിരെ ഉയർന്ന ആരോപണം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്നും പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ലെന്നുമാണ് രാഹുലിന്‍റെ ഹര്‍ജിയിലെ വാദങ്ങള്‍. യുവതി മുഖ്യമന്ത്രിക്കാണ് പരാതി നൽകിയതെന്നും രാഹുൽ ചൂണ്ടിക്കാട്ടി. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ഹർജിയിൽ പറയുന്നു. പരാതിക്കാരിയുമായുള്ള ലൈം​ഗിക ബന്ധം ഉഭയകക്ഷി സമ്മത പ്രകാരമുണ്ടായതാണെന്നും വര്‍ഷങ്ങളോളം നീണ്ടുനിന്ന ബന്ധം തകര്‍‌ന്നപ്പോള്‍ ബലാത്സംഗ കേസായി മാറ്റിയതാണെന്നും ഹര്‍‌ജിയിൽ രാഹുൽ പറയുന്നു. പാലക്കാടും തമിഴ്നാട്ടിലും കർണാടകയിലും രാഹുലിനായി ഊർജിത അന്വേഷണം നടത്തുകയാണ് പൊലീസ്. രാഹുലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സം​ഗ കേസിൽ പരാതിക്കാരി മൊഴി നൽകാമെന്ന് ഇന്നലെ അറിയിച്ചിരുന്നു. പൊലീസ് അയച്ച ഇമെയിലിനാണ് മറുപടി നൽകിയത്. രണ്ടാമത്തെ ബലാൽസംഗ കേസ് അന്വേഷിക്കാൻ എസ്പി ജി പൂങ്കൂഴലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പേഴ്സണൽ സ്റ്റാഫിനെയും ഡ്രൈവറെയും പ്രതി ചേർത്തു. ഫസൽ, ആൽവിൻ എന്നിവരെയാണ് പ്രതി ചേർത്തിരിക്കുന്നത്. രാഹുലിനെ രക്ഷപ്പെടാൻ ഇവർ സഹായിച്ചെന്നും ബാ​ഗല്ലൂരിൽ രാഹുലിനെ എത്തിച്ചത് ഇവരൊന്നിച്ചാണെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇരുവർക്കും നോട്ടീസ് നൽകി വിട്ടയച്ചു. അമേയ്സ് കാറും പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഒളിവിൽ പോകാൻ സഹായിച്ചെന്ന് ആരോപിച്ച് പ്രത്യേകസംഘം ഇവരെ ഇരുവരെയും കസ്റ്റഡിയിലെടുത്തിരുന്നു. തിരുവനന്തപുരം കമ്മീഷണർ ഓഫീസിലായിരുന്നു ഇരുവരെയും ഒരു ദിവസം കസ്റ്റഡിയിൽ വച്ചത്. ഇരുവരെയും പോലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത് ചൂണ്ടിക്കാട്ടി ബന്ധുക്കൾ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഫസൽ അടക്കമുള്ളവർ എവിടെ എന്ന് ബന്ധുക്കളെ അറിയിക്കാൻ നടപടി വേണം എന്നാണ് ഡിജിപിക്ക് പരാതി നൽകിയത്. പരാതി വന്നതോടെ മൊഴി രേഖപ്പെടുത്തി വിടുകയായിരുന്നു എന്നാണ് ഫസൽ അബ്ബാസ് വ്യക്തമാക്കിയിരുന്നു.

അതേ സമയം ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഹൈക്കോടതിയെ സമീപിച്ചിരിക്കിുകയാണ്. വിചാരണ കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് കെ.ബാബുവിന്‍റെ ബെഞ്ച് നാളെ ഹര്‍ജി പരിഗണിക്കും. എഫ് ആറിലെ ആരോപണം ബലാത്സംഗത്തിന്‍റെ പരിധിയില്‍ വരില്ലെന്നും അതിജീവിത പൊലീസിന് പരാതി നല്‍കാതെ മുഖ്യമന്ത്രിയെയാണ് പരാതിയുമായി സമീപിച്ചതെന്നും ഹര്‍ജിയില്‍ രാഹുല്‍ പരാമര്‍ശിക്കുന്നു. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തന്നെ വേട്ടയാടാനുള്ള കേസ് കെട്ടി ചമച്ചതാണ്. താന്‍ ഏത് സമയവും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി കാര്യങ്ങള്‍ വിശദീകരിക്കാമെന്നും കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ ഒഴിവാക്കണമെന്നും ജാമ്യഹര്‍ജിയില്‍ രാഹുല്‍ ചൂണ്ടിക്കാട്ടുന്നു. മുതിര്‍ന്ന അഭിഭാഷകനായ എസ്.രാജീവാണ് രാഹുലിനായി ഹൈക്കോടതിയില്‍ ഹാജരാകുന്നത്.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഒളിവിൽ പോകാൻ സഹായിച്ചെന്ന് ആരോപിച്ച് പ്രത്യേകസംഘം കസ്റ്റഡിയിലെടുത്ത രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗത്തെയും ഇന്നലെയാണ് വിട്ടയച്ചത്. ഫസൽ അബ്ബാസ്, ഡ്രൈവർ ആൽവിൻ എന്നിവരെയാണ് അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയച്ചത്. തിരുവനന്തപുരം കമ്മീഷണർ ഓഫീസിലായിരുന്നു ഇരുവരെയും ഒരു ദിവസം കസ്റ്റഡിയിൽ വച്ചത്. ഇരുവരെയും പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഫസൽ അടക്കമുള്ളവർ എവിടെ എന്ന് ബന്ധുക്കളെ അറിയിക്കാൻ നടപടി വേണം എന്നാണ് ഡിജിപിക്ക് പരാതി നൽകിയത്. പരാതി വന്നതോടെ മൊഴി രേഖപ്പെടുത്തി വിടുകയായിരുന്നു എന്ന് ഫസൽ അബ്ബാസ് പറഞ്ഞു.

ബന്ധുക്കൾ ഡിജിപിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് പൊലീസിൻ്റെ ന‌‌ടപടി. ഇന്നലെ ഉച്ചയ്ക്ക് 2:30നായിരുന്നു ഇരുവരേയും കസ്റ്റഡിയിൽ എടുത്തത്. എന്നാൽ ഒരു ദിവസം പിന്നിടുമ്പോഴും കുടുംബത്തിന് വിവരം ലഭിക്കാത്തതിനാൽ ബന്ധുക്കൾ ഡിജിപിക്ക് പരാതി നൽകുകയായിരുന്നു. ഫസൽ അബ്ബാസിന്റെ സഹോദരിയാണ് ഡിജിപിയ്ക്ക് പരാതി നൽകിയത്. സഹോദരനെ കണ്ടെത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. തന്റെ സഹോദരൻ നിയമവിരുദ്ധ കസ്റ്റഡിയിലാണ്. സഹോദരൻ എവിടെയെന്ന് പൊലീസ് അറിയിക്കുന്നില്ല. രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയതിൽ സഹോദരന് യാതൊരു പങ്കുമില്ല. നിയമവിരുദ്ധമായാണ് പൊലീസ് കസ്റ്റഡി. പൊലീസ് മേധാവി അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും ഫസൽ അബ്ബാസ് എവിടെയെന്ന് അറിയിക്കാൻ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പിഎയേയും ഡ്രൈവറേയും അന്വേഷണ സംഘം വിട്ടയച്ചത്.

ബലാത്സം​ഗ കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നലെ അപേക്ഷ തള്ളിയതിനെ തുടർന്നാണ് രാഹുലിന്റെ പുതിയ നീക്കം. രാഹുൽ തത്ക്കാലം കീഴടങ്ങിയേക്കില്ലെന്നും നിയമപോരാട്ടം തുടരാനാണ് തീരുമാനമെന്നുമാണ് പുറത്തുവരുന്ന വിവരം. അറസ്റ്റ് തടയാനുള്ള സാധ്യത തേടാനാണ് നീക്കം. ആരോപണം ബലാത്സംഗമായി കണക്കാക്കാനാകില്ല, പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, യുവതി മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്, കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല എന്നിങ്ങനെയാണ് രാഹുലിന്‍റെ ഹര്‍ജിയിലെ വാദങ്ങള്‍.

ഉഭയകക്ഷി സമ്മത പ്രകാരമാണ് പരാതിക്കാരിയുമായുള്ള ബന്ധമെന്നാണ് രാഹുൽ ഹര്‍‌ജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. വര്‍ഷങ്ങളോളം നീണ്ടുനിന്ന ബന്ധം തകര്‍‌ന്നപ്പോള്‍ ബലാത്സംഗ കേസാണ് മാറ്റിയതാണെന്നും ഹര്‍ജിയിൽ ആരോപിക്കുന്നു. താനൊരു രാഷ്ട്രീയ നേതാവായത് കൊണ്ട് തെരഞ്ഞെടുപ്പ് കാലത്ത് തന്നെ കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസാണിതെന്നും രാഹുൽ ഹൈക്കോടതിയെ അറിയിക്കുന്നു. 2025 നവംബറിലാണ് പരാതി നൽകിയതെന്നും പരാതി നൽകാനുണ്ടായ കാലതാമസം ദുരൂഹമാണെന്നും ഹര്‍ജിയിൽ പറയുന്നു. സമാനമായ കേസുകളിലെ ഉത്തരവുകളും ഇപ്പോള്‍ ഹാജരാക്കിയിട്ടുണ്ട്. ബ്ലാക്ക് മെയിലിംഗും ആരോപിക്കുന്നുണ്ട്.

ഒൻപതാം ദിവസവും ഒളിവിൽ തുടരുന്ന പാലക്കാട് എംഎൽഎക്കായി പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ്. സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്‍റെ പ്രാഥമികാംഗത്വത്തിൽ നിന്ന് രാഹുലിനെ ഇന്നലെ പുറത്താക്കിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിനെതിരായ രണ്ടാമത്തെ ബലാൽസംഗ കേസ് അന്വേഷിക്കാൻ എസ്പി ജി പൂങ്കൂഴലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു.

അതേസമയം എം.എൽ.എയുടെ സാന്നിധ്യമില്ലാത്ത പാലക്കാട് മണ്ഡലത്തിൽ യു.ഡി.എഫ് പ്രചാരണം ഏറ്റെടുത്ത് വി.കെ. ശ്രീകണ്ഠൻ എം.പി. ഷാഫി പക്ഷമെന്നും ശ്രീകണ്ഠൻ പക്ഷമെന്നും ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ പക്ഷമെന്നും ചേരിതിരിഞ്ഞിരുന്നിടത്താണ് രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ കുടുങ്ങിയതോടെ ഷാഫി പക്ഷം ഒതുങ്ങിപ്പോയത്. എം.എൽ.എയായിരിക്കെ, പാലക്കാട് കോൺഗ്രസിൽ ഷാഫി പറമ്പിലിന്റെ അപ്രമാദിത്തം പ്രകടമായിരുന്നു.

കെ.പി.സി.സി നേതൃത്വത്തിന് പോലും നിഷേധിക്കാനാകാത്ത സാന്നിധ്യമായതിനാലാണ് ഏകപക്ഷീയമായി തന്റെ പിൻഗാമിയായി രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ച് ഷാഫി വടകരയിൽ മത്സരിച്ചത്. അന്ന് കെ. മുരളീധരനെ പാലക്കാട്ടെ സ്ഥാനാർഥിയാക്കാൻ കെ.സി. വേണുഗോപാൽ പക്ഷക്കാരനായ ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ കെ.പി.സി.സി നേതൃത്വത്തിന് കത്തയച്ചെങ്കിലും ഫലമുണ്ടായില്ല. രമേശ് ചെന്നിത്തലയുടെ വിഭാഗത്തോട് ഏറെ അടുപ്പമുള്ള വി.കെ. ശ്രീകണ്ഠനും നേരത്തെ ഷാഫിയുടെ മറുപക്ഷത്തായിരുന്നു. എന്നാൽ, കെ.പി.സി.സി നേതൃത്വം രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്വം അംഗീകരിച്ചതോടെ അകൽച്ച മറന്ന് ഒന്നിച്ചു.

ജില്ല കോൺഗ്രസ് നേതൃത്വം എന്നതിലുപരി ഷാഫി -രാഹുൽ കൂട്ടുകെട്ടിൽ തന്നെയായിരുന്നു രാഹുലിന്റെ പ്രചാരണം മുന്നോട്ടുപോയതും. നീലപ്പെട്ടി വിവാദങ്ങളുൾപ്പെടെ വെല്ലുവിളികൾ നേരിട്ടപ്പോഴും ഷാഫി പറമ്പിൽ രാഹുലിനെ വിടാതെ മുറുകെപ്പിടിച്ചു. താൻ പോയാലും പാലക്കാടിന് ഒട്ടും ഖേദിക്കേണ്ടി വരില്ലെന്നും പാലക്കാടിന്റെ നല്ല ഭാവിക്കായുള്ള ‘ഇൻവെസ്റ്റ്മെന്റാ’ണ് രാഹുലെന്നും പറഞ്ഞ ഷാഫി പറമ്പിൽ കഴിഞ്ഞദിവസം രാഹുലിനെ കൈവിട്ടത് കോൺഗ്രസിലെ തന്നെ ഒരു വിഭാഗത്തിന് ശക്തി പകർന്നിട്ടുണ്ട്.

രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയെങ്കിലും നഗരസഭയിലടക്കം ഈ വിവാദം ബാധിച്ചേക്കാമെന്ന ആശങ്കയുണ്ട് യു.ഡി.എഫിന്. ബി.ജെ.പി ഭരിക്കുന്ന നഗരസഭയിൽ നേരിട്ട് പോരാടാനൊരുങ്ങവെയാണ് അശനിപാതം പോലെ രാഹുൽ വിവാദം കോൺഗ്രസിനെ പിടിച്ചുലച്ചത്. ഈ സാഹചര്യത്തിൽ വി.കെ. ശ്രീകണ്ഠൻ ബാറ്റൺ ഏറ്റെടുത്ത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണിപ്പോൾ. ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പനും എം.പിയോടൊപ്പമുണ്ടെന്നത് ഗ്രൂപ്പ് ചേരിതിരിവിന് പുതിയ മാനം നൽകുന്നു. അതിനിടെ, കഴിഞ്ഞദിവസം ഷാഫി പറമ്പിൽ എം.പി പാലക്കാട്ട് റോഡ് ഷോക്ക് എത്തിയെങ്കിലും ‘സ്വന്തക്കാരായ’ ചിലർക്ക് വേണ്ടി മാത്രമിറങ്ങി പ്രചാരണം നടത്തി മടങ്ങിയതും കോൺഗ്രസിനകത്ത് മുറുമുറുപ്പുണ്ടാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാഹുല്‍ മാങ്കൂട്ടത്തില്‍ കാസര്‍കോട് ഹോസ്ദുര്‍ഗ് കോടതിയില്‍ കീഴടങ്ങിയേക്കുമെന്നുള്ള സൂചനയെത്തുടര്‍ന്ന് കോടതിയ്ക്ക് മുന്നില്‍ പൊതിച്ചോറുമായി ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം നടന്നു. ആശുപത്രികളില്‍ സൗജന്യമായി പൊതിച്ചോര്‍ വിതരണം ചെയ്യുന്ന ഡിവൈഎഫ്‌ഐയുടെ ഹൃദയപൂര്‍വ്വം പദ്ധതിയെ രാഹുല്‍ അപമാനിച്ചിരുന്നു. അനാശാസ്യം എന്നു വിളിച്ചാണ് രാഹുല്‍ ഹൃദയപൂര്‍വ്വം പദ്ധതിയെ ആക്ഷേപിച്ചത്.

പ്രതിഷേധസൂചകമായി രാഹുല്‍ മാങ്കൂട്ടത്തിലിന് പൊതിച്ചോര്‍ കൈമാറുമെന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തിലെ ആശുപത്രികളിലായി ദിവസേന 47,000 പൊതിച്ചോറുകളാണ് സംഘടന വിതരണം ചെയ്യുന്നതെന്നും അതിനെ അനാശാസ്യമെന്ന് രാഹുല്‍ വിശേഷിപ്പിച്ച് അപമാനിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു. അതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി രാഹുല്‍ മാങ്കൂട്ടത്തില്‍ പട്ടിണി കിടക്കേണ്ടി വരില്ല, ഡിവൈഎഫ്‌ഐ പൊതിച്ചോര്‍ കൊടുക്കുമെന്ന് ഇവിടെ പ്രഖ്യാപിക്കുന്നതായും പ്രവര്‍ത്തകര്‍ പറഞ്ഞു. കാസര്‍കോട് വെച്ചുതന്നെയാണ് രാഹുല്‍ ഹൃദയപൂര്‍വ്വം പദ്ധതിയെ ആക്ഷേപിച്ചത്.

രാഹുല്‍ എത്തിയേക്കുമെന്നുള്ള അഭ്യൂഹത്തെ തുടര്‍ന്ന് ഹോസ്ദുര്‍ഗ് കോടതി പരിസരത്ത് പോലീസ് സന്നാഹം വര്‍ധിപ്പിച്ചിരുന്നു. കോടതി സമയം അവസാനിച്ചിട്ടും ജഡ്ജി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കോടതിയില്‍ തുടരുകയും ചെയ്തു. ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് രാഹുല്‍ കീഴടങ്ങിയേക്കുമെന്നുള്ള അഭ്യൂഹം പരന്നതിനെ തുടര്‍ന്ന് നേരത്തെ തന്നെ കാസര്‍കോട് കോടതികളില്‍ പോലീസ് സന്നാഹം ഒരുക്കിയിരുന്നു. എന്നാല്‍ രാത്രി ഏഴരയോടെ മജിസ്‌ട്രേറ്റും പോലീസ് സേനയും മടങ്ങിയതോടെ രാഹുല്‍ കീഴടങ്ങുകയോ അറസ്റ്റിലാകുകയോ ചെയ്തിട്ടില്ലെന്ന സ്ഥിരീകരണമായി.

അതേസമയം സൈബർ പൊലീസ് അറസ്റ്റ് ചെയ്തു ജയിലിൽ കഴിയുന്ന രാഹുൽ ഈശ്വറിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു. ഉച്ചയ്ക്ക് മെഡിക്കൽ കോളേജിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി ജയിലിലേക്ക് കൊണ്ടുപോകാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ ആരോഗ്യനില മോശമായതിനെ തുടർന്ന് അഡ്മിറ്റ് ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. ജയിലിൽ പ്രവേശിപ്പിച്ച ശേഷം നിരാഹാര സമരത്തിലാണ് രാഹുൽ. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ രാഹുൽ ഈശ്വറിനെ പൂജപ്പുര ജയിലിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ജയിലിൽ നിരാഹാരം പ്രഖ്യാപിച്ചതോടെ സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസിലാണ് രാഹുൽ ഈശ്വർ അറസ്റ്റിലായത്.

അതേസമയം, രാഹുൽ ഈശ്വർ നൽകിയ ജാമ്യഹര്‍ജിയിൽ നാളെയും വാദം തുടരും. ഇരുവിഭാഗത്തിന്‍റെയും വാദം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതി നാളെ പരിഗണിക്കാന്‍ മാറ്റിയത്. കേസിലെ എഫ് ഐ ആർ വായിക്കുക മാത്രമാണ് വീഡിയോയിൽ ചെയ്തതെന്നും പരാതിക്കാരെ അവഹേളിക്കുന്ന ഒന്നും ഇതിൽ ഇല്ലെന്നും രാഹുൽ ഈശ്വറിന്‍റെ അഭിഭാഷകൻ വാദിച്ചു. രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീണ്ടും കസ്റ്റിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്നും പ്രോസിക്യൂഷനും വാദിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പോലീസ് ഫലപ്രദമായി അന്വേഷിക്കുന്നുണ്ടെന്നും പ്രതിക്ക് ചിലർ സംരക്ഷണം ഒരുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുത്ത് പ്രസ് ക്ലബ്ലിൽ നടന്ന മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുലിന്‍റേത് പൊതുപ്രവർത്തകന് ചേരാത്ത പെരുമാറ്റമാണ്. ഭാവിയിലേക്കുള്ള നിക്ഷേപം എന്ന് വിശേഷിപ്പിച്ചാണ് കോൺഗ്രസ് നേതൃത്വം രാഹുൽ മാങ്കൂട്ടത്തിലിനെ അവതരിപ്പിച്ചത്. സംരക്ഷണ വലയത്തിനുള്ളിലായിരുന്നു രാഹുൽ ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

“രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഫലപ്രദമായ നടപടികളാണ് പോലീസ് സ്വീകരിച്ചുവരുന്നത്. എന്നാൽ, പോലീസിന്റെ കണ്ണുവെട്ടിച്ച് ചിലർ പ്രതിക്ക് സംരക്ഷണം ഒരുക്കുന്നു. രാഹുൽ പോയ സ്ഥലങ്ങളേപ്പറ്റി ചില അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ബോധപൂർവ്വം സംരക്ഷണമൊരുക്കുന്നതായാണ് സംശയിക്കുന്നത്. ഇനിയെങ്കിലും സംരക്ഷണം ഒരുക്കാതിരിക്കുക. പോലീസ് പ്രതിയെ കണ്ടെത്തും, മുഖ്യമന്ത്രി പറഞ്ഞു.

‘’ഏതെല്ലാം രീതിയിലുള്ള വിവരങ്ങളാണ് പുറത്തുവന്ന്. എന്ത് ബീഭത്സമായ കാര്യങ്ങളാണ്. മനുഷ്യ മനസ്സാക്ഷിയുള്ള ആരേയും ഞെട്ടിക്കുന്ന വൈകൃതങ്ങളല്ലേ ഉണ്ടായത്. കൃത്യമായ ലൈംഗിക വൈകൃതക്കാരന്റെ നടപടിയല്ലേ ഉണ്ടായത്. ഒരു പൊതുപ്രവർത്തകന് ചേർന്നതാണോ ഇത്. ഇത്തരം പൊതുപ്രവർത്തകനെതിരേ സാധാണഗതിയിൽ ആരോപണം ഉയരുമ്പോൾത്തന്നെ മാറ്റിനിർത്താനല്ലേ ശ്രമിക്കേണ്ടത്. ആദ്യം വന്ന വാർത്തകളല്ലല്ലോ ഇപ്പോൾ വരുന്നത്. നേരത്തേതന്നെ നേതൃത്വം വിവരങ്ങൾ അറിഞ്ഞിരുന്നു. എന്നാൽ, ഇയാളെ ഭാവിയിലെ നിക്ഷേപം എന്ന് വിശേഷിപ്പിച്ച് അവതരിപ്പിക്കുകയായിരുന്നു നേതൃത്വം ചെയ്തത്. അതൊക്കെ സ്വയം പരിശോധിക്കേണ്ട കാര്യമാണ്. ഏതെങ്കിലും ഒരു പാർട്ടിക്ക് ഇത്തരത്തിൽ സാധിക്കുമോ? മഹത്തായ പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന പാർട്ടിയല്ലേ കോൺഗ്രസ്”, മുഖ്യമന്ത്രി ചോദിച്ചു.

ഒരാൾ എത്തിച്ചു കൊടുത്തു എന്നാണ് പരാതിയിൽ പറയുന്നത്. എന്താണ് ഇതിന് സാധാരണ ഗതിയിൽ പറയുക എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ? ഇങ്ങനെ ഒരു അധഃപതനം എങ്ങനെയാണ് സംഭവിക്കുന്നത്. ആളെ എത്തിച്ചു കൊടുക്കലാണോ രാഷ്ട്രീയപ്രവർത്തനം? എന്തിനാണ് വെട്ടുക്കിളികൾ രംഗത്തുവരുന്നത്. ഇയാളെക്കുറിച്ച് ആരും പറയാൻ പാടില്ല. അങ്ങനെ പറയുന്നവർക്കെതിരേ അസഭ്യവർഷങ്ങളും ആക്ഷേപങ്ങളും. ഇതൊക്കെ നേതൃത്വം പരിശോധിക്കേണ്ട കാര്യമല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.

അതേസമയം കോണ്‍ഗ്രസിന്‍റെ സംരക്ഷണത്തിലാണ് രാഹുല്‍ ഒളിവില്‍ കഴിയുന്നതെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി. വേറെ വഴിയില്ലാത്തത് കൊണ്ടാണ് രാഹുലിനെ പുറത്താക്കിയത്. രാഹുലിനെ കോണ്‍ഗ്രസ് സംരക്ഷിച്ചെന്ന് സിപിഐ എംപി സന്തോഷ് കുമാര്‍ രാജ്യസഭയില്‍ ആരോപിച്ചു. എതിര്‍ത്ത കോണ്‍ഗ്രസ് എംപി ജയറാം രമേശ് സിപിഐ നേതാക്കള്‍ക്കെതിരെയും ആരോപണമുണ്ടെന്ന് മറുപടി നല്‍കിയതോടെ പ്രതിഷേധം ശക്തമായി.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പവന് 400 രൂപയുടെ കുറവ്  (6 minutes ago)

പതിനെട്ടാംപടി കയറാനും ദർശനത്തിനും ....  (20 minutes ago)

'FOOT ON RAHUL' SFI-യുടെ നെഞ്ചത്ത് ചവിട്ടി കയറി KSU പിള്ളാർ...!അഡ്വ.എസ് രാജീവ് ഹൈക്കോടതിയിൽ തന്നെ...ജാമ്യം ഇന്ന്  (33 minutes ago)

ആലപ്പുഴ ഭാഗത്തേക്കും തിരിച്ചും ഗതാഗത ക്രമീകരണം  (37 minutes ago)

എല്ലാം മാറി മറിയുന്നു... രാഹുല്‍ മാങ്കൂട്ടത്തിലെ രണ്ട് ദിവസത്തിനകം അന്വേഷണ സംഘം പിടികൂടാന്‍ സാധ്യത. മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ  (50 minutes ago)

രാഷ്ട്രീയപാർട്ടികൾ നടത്തുന്ന കൊട്ടിക്കലാശം പോലുള്ള പരിപാടികൾ സമാധാനപരമായിരിക്കണമെന്നും, ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ  (1 hour ago)

അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തിന്  (1 hour ago)

ഒരു ദിവസം കസ്റ്റഡിയിൽ വിട്ട ശേഷം റിമാന്റ് ദീർഘിപ്പിച്ചു സന്ദീപ് വാര്യര്‍ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചു  (1 hour ago)

രണ്ടുമണിക്കൂറിനകം പുതിയ സർട്ടിഫിക്കറ്റ് ഡൗ  (1 hour ago)

വോട്ടെടുപ്പ് നടക്കുന്ന പ്രദേശത്തിന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ മദ്യവിൽപനയക്ക് നിരോധനം  (1 hour ago)

തിരുവനന്തപുരത്ത് 9 വിമാന സർവീസുകൾ റദ്ദാക്കി...  (2 hours ago)

ദേവസ്വം ബോർഡിന്റെ കീഴിൽ പുതിയ റെസ്റ്റ് ഹൗസ് തു  (2 hours ago)

അവസാന മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം  (2 hours ago)

നാല് അയ്യപ്പഭക്തർ അടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം  (2 hours ago)

. മദ്യലഹരിയിലായിരുന്ന അഞ്ചുപേർ കിണറ്റിന് ...  (3 hours ago)

Malayali Vartha Recommends