ശബരിമലയിലെ സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി റൂട്ട് മാര്‍ച്ചുമായി പോലീസ്

ശബരിമലയിലെ സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കേരള പൊലീസ്, സി.ആര്‍.പി.എഫ് - ആര്‍.എ.എഫ്, എന്‍.ഡി.ആര്‍.എഫ്, ആന്റി സബോട്ടേജ് ചെക്ക് ടീം, ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്‌പോസല്‍ സ്‌ക്വാഡ്), സ്‌പെഷല്‍ ബ്രാഞ്ച് എന്നീ സേനാവിഭാഗങ്ങള്‍ സംയുക്തമായി റൂട്ട് മാര്‍ച്ച് നടത്തി. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഇന്നലെ അധിക സുരക്ഷയൊരുക്കിയിട്ടുണ്ടായിരുന്നു. ശനിയാഴ്ചയും അധിക സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ശനിയാഴ്ച രാത്രി 11ന് നട അടച്ചുകഴിഞ്ഞാല്‍ ഭക്തരെ പതിനെട്ടാം പടി കയറാനായി അനുവദിക്കില്ല. നട അടച്ച ശേഷം തിരുമുറ്റവും പരിസരവും കേരള പൊലീസിന്റെ ആന്റി സബോട്ടേജ് ടീം പരിശോധനക്ക് വിധേയമാക്കുകയും ചെയ്യും. നടയടച്ച ശേഷം വരുന്ന ഭക്തര്‍ക്ക് നടപ്പന്തലിലെ ക്യൂവില്‍ കാത്തുനില്‍ക്കാം, പിറ്റേന്ന് രാവിലെ മാത്രമേ പടി കയറാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡിലേക്ക് എട്ട് പേരെ അധികമായി നിയോഗിക്കുകയും ആന്റി സബോട്ടേജ് ടീമിനെ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തിരിച്ചറിയല്‍ കാര്‍ഡോ രേഖകളോ ഇല്ലാത്ത ആരെയും സ്റ്റാഫ് ഗേറ്റ് ഉള്‍പ്പെടെയുള്ള മറ്റ് കവാടങ്ങളിലൂടെ കടത്തിവിടുന്നതല്ല. ഈ ഭാഗങ്ങളില്‍ നിരീക്ഷണം ശക്തമാക്കി്. നടപ്പന്തലിലും ദര്‍ശനം തുടങ്ങുന്നിടത്തും സ്‌കാനറുകള്‍, ഡോര്‍ ഫ്രെയിം മെറ്റല്‍ ഡിറ്റക്ടറുകള്‍, ഹാന്‍ഡ് ഹെല്‍ഡ് മെറ്റല്‍ ഡിറ്റക്ടറുകള്‍ എന്നിവ ഉപയോഗിച്ചുള്ള പരിശോധനയുണ്ടാകും.
പതിനെട്ടാം പടി വഴിയുള്ള തീര്‍ഥാടനം സാധാരണ പോലെ നടക്കും. എന്നാല്‍ സംശയാസ്പദമായി എന്തെങ്കിലും കണ്ടാല്‍ മാത്രം പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇരുമുടിക്കെട്ടുമായി വരുന്ന ഭക്തരെ പൂര്‍ണമായി പരിശോധിക്കാനായി പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാല്‍ സംശയം തോന്നുന്നവരെയാകും പരിശോധിക്കുക.
https://www.facebook.com/Malayalivartha


























