അവൻ ഓടുകയായിരുന്നു, ഫോണിൽ കിതച്ചിരുന്നു"; അഭിരാമിന്റെ അവസാന നിമിഷങ്ങളെക്കുറിച്ച് പിതാവിന്റെ ഹൃദയഭേദകമായ വെളിപ്പെടുത്തൽ...ഗുണ്ടയുടെ കാമുകിയും കസ്റ്റഡിയിൽ

തിരുവനന്തപുരം പാങ്ങപ്പാറയിലെ പ്ലസ് ടു വിദ്യാർത്ഥി അഭിരാമിന്റെ കൊലപാതകത്തിൽ കേരളത്തെ നടുക്കുന്ന പുതിയ വിവരങ്ങൾ പുറത്ത്! ഇൻസ്റ്റഗ്രാം പെൺകെണിയിലൂടെ പ്രതികൾ ലക്ഷ്യമിട്ടത് അഭിരാമിനെയല്ല, അവന്റെ സുഹൃത്തിനെയായിരുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവരുന്നത്. സുഹൃത്തിനെ ചതിച്ചുകൊടുക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് കൗമാരക്കാരനായ പ്രതിയും ഗുണ്ട ഉമറും ചേർന്ന് അഭിരാമിനെ ക്രൂരമായി മർദിച്ച് കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. കേസിൽ കൊലപാതക വിവരം മറച്ചുവെച്ച ഗുണ്ട ഉമറിന്റെ കാമുകിയെക്കൂടി പോലീസ് ഇപ്പോൾ അടിയന്തരമായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 'പത്തു മിനിറ്റിനുള്ളിൽ വരാം' എന്ന് പറഞ്ഞ് അച്ഛന്റെ ഫോണിൽ അഭിരാം അവസാനമായി സംസാരിക്കുമ്പോൾ അവൻ ജീവന് വേണ്ടി ഓടുകയായിരുന്നു എന്ന പിതാവിന്റെ വാക്കുകൾ നാടിനെ കണ്ണീരിലാഴ്ത്തുകയാണ്.
https://www.facebook.com/Malayalivartha























