സായുധ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ മത്സ്യബന്ധന കപ്പൽ..മോചിപ്പിച്ച് ഇന്ത്യൻ നാവികസേന.. 48 മണിക്കൂർ നീണ്ട അതിസങ്കീർണമായ ഒപ്പേറഷൻ..

അറബിക്കടലിൽ സായുധ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ മത്സ്യബന്ധന കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന. കപ്പലിലുണ്ടായിരുന്ന 20 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. മുംബൈയിൽനിന്ന് 3,000 കിലോമീറ്ററിലധികം അകലെ 48 മണിക്കൂർ നീണ്ട അതിസങ്കീർണമായ ദൗത്യത്തിനൊടുവിലാണ് നാവികസേന നിർണായക നേട്ടം കൈവരിച്ചത്. നവംബർ രണ്ടിനായിരുന്നു ഓപ്പറേഷൻ പൂർത്തിയാക്കിയത്.ഇന്ത്യൻ നാവികസേനയുടെ ഏകോപിത നീക്കവും വ്യോമസേനയുടെ സമയോചിതമായ പിന്തുണയുമാണ് ദൗത്യം വിജയത്തിലെത്തിച്ചത്.
കടൽക്കൊള്ളക്കാർ അത്യാധുനിക ആയുധങ്ങളുമായി കപ്പൽ നിയന്ത്രണത്തിലാക്കിയ സാഹചര്യത്തിലും കൃത്യമായ ആസൂത്രണത്തിലൂടെയാണ് നാവികസേന കപ്പൽ കണ്ടെത്തി തടഞ്ഞുനിർത്തി ജീവനക്കാരെ മോചിപ്പിച്ചത്.വിവരമറിഞ്ഞയുടൻ ഇന്ത്യൻ നാവികസേന തങ്ങളുടെ യുദ്ധക്കപ്പലും മറൈൻ നിരീക്ഷണ വിമാനവും രക്ഷാപ്രവർത്തനത്തിനായി നിയോഗിച്ചു. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളിലൂടെ കൊള്ളക്കാരുടെ കപ്പൽ കണ്ടെത്തുകയും അതിൻ്റെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കുകയും ചെയ്തു.
കപ്പൽ രക്ഷപ്പെടാതിരിക്കാൻ തന്ത്രപരമായ നീക്കങ്ങളാണ് നാവികസേന നടത്തിയത്.ഇന്ത്യൻ വ്യോമസേനയുടെ (IAF) സി-17 (C-17) വിമാനത്തിൽ നിന്നും കടലിലേക്ക് കൃത്യതയോടെ പാരച്യൂട്ട് വഴി ഇറങ്ങിയ നാവികസേനയുടെകമാൻഡോകൾ കൊള്ളക്കാർക്ക് മേൽ പൂർണ നിയന്ത്രണം നേടി. നടുക്കടലിൽ വെച്ച് മിന്നൽ വേഗത്തിൽ കപ്പലിലേക്ക് ഇരച്ചുകയറിയ കമാൻഡോകൾ കൊള്ളക്കാരെ പൂർണമായും കീഴ്‌പ്പെടുത്തുകയും ജീവനക്കാരെ മോചിപ്പിക്കുകയുമായിരുന്നു. വെടിയുതിർക്കാതെ തന്നെ കൊള്ളക്കാരുടെ ഭീഷണിയെ അതിജീവിച്ച് കപ്പലും ജീവനക്കാരെയും സുരക്ഷിതമാക്കാൻ കമാൻഡോകൾക്ക് സാധിച്ചു.
ഇന്ത്യൻ നാവികസേനയുടെ ഉയർന്ന പ്രവർത്തന സജ്ജതയുടെയും വിവിധ സേനാവിഭാഗങ്ങൾ തമ്മിലുള്ള മികച്ച ഏകോപനത്തിൻ്റെയും തെളിവാണ് ഈ വിജയം. ഇന്ത്യൻ സമുദ്രമേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യ എന്നും മുൻപന്തിയിലുണ്ടാകും," എന്ന് നാവികസേന ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് നാവികസേനയുടെ ദൗത്യത്തെ അഭിനന്ദിച്ചു. 48 മണിക്കൂർ നീണ്ട ഏകോപിത പ്രവർത്തനത്തിലൂടെ 20 ജീവനക്കാരെയും രക്ഷപ്പെടുത്തിയത് സേനയുടെ ഉയർന്ന പ്രവർത്തനസജ്ജതയുടെ തെളിവാണെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ കടൽസുരക്ഷ ഉറപ്പാക്കുന്നതിലും സമുദ്രപാതകളിലെ ഭീഷണികൾ നേരിടുന്നതിലും ഇന്ത്യയുടെ പ്രതിബദ്ധതയാണ് ദൗത്യം വ്യക്തമാക്കുന്നതെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. സുരക്ഷിതവും സ്വതന്ത്രവും തുറന്നതുമായഇന്ത്യൻ മഹാസമുദ്ര മേഖല ഉറപ്പാക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.ഒക്ടോബർ 29നാണ് വടക്കുകിഴക്കൻ സൊമാലിയയിലെ ബന്ദർ ബെയ്‌ല, ഹഫൂൺ തീരദേശ പട്ടണങ്ങൾക്കിടയിൽവച്ച് അസിനി കടൽക്കൊള്ളക്കാർ തട്ടിയെടുത്തത്.
https://www.facebook.com/Malayalivartha

























