Widgets Magazine 

03
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

തലസ്ഥാനത്തെ 17കാരന്റെ കൊലപാതകം..വീണ്ടും വീണ്ടും ട്വിസ്റ്റ്..കാമുകിമാരെ ചൊല്ലിയുള്ള തർക്കം..പ്രകോപനമായത് ആ ചിത്രങ്ങൾ..ചാറ്റിങ് അവിഹിതം പക..കൊലയ്ക്ക് പിന്നിലെ കാരണങ്ങൾ..

03 NOVEMBER 2026 11:13 AM IST
മലയാളി വാര്‍ത്ത

More Stories...

നിറകണ്ണോടെ സിനിമാ ലോകം... 500ലേറെ സിനിമകൾ, അരനൂറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതം; മോഹൻലാൽ, രജനികാന്ത്, കമൽഹാസൻ തുടങ്ങി സൂപ്പർതാരങ്ങൾക്കൊപ്പം പ്രവർത്തിച്ചു. 74-ാം വയസ്സിൽ വിടപറഞ്ഞത് മലയാള സിനിമയുടെ പ്രിയ മേക്കപ്പ് ആർട്ടിസ്റ്റ്!

കൗതുകം അതിരുവിട്ടപ്പോൾ സംഭവിച്ചത്! വനിതാ ഗാർഡിന്റെ തൊട്ടടുത്ത് കല്ല് പതിച്ചു, മൂന്ന് കൗമാരക്കാർ പിടിയിൽ; മൊഴി കേട്ട് അമ്പരന്ന് ആർപിഎഫ്!

കാലടി സംസ്‌കൃത സർവകലാശാലാ വിദ്യാർഥികളുടെ പരീക്ഷാ അനുമതി റദ്ദാക്കണം എന്നാവശ്യം.... അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പറയും...

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റും, മർകസ് സ്ഥാപനങ്ങളുടെ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു..

സ്റ്റേഷനിലേക്ക് വരൂ… നാടകീയ അറസ്റ്റ്! ഒരു കോടി രൂപയുടെ ജോലി തട്ടിപ്പ്; ബെംഗളൂരു മുതൽ യുപി വരെ ഒളിവിൽ! ഒടുവിൽ തൃശൂരിൽ എസിപി ഓഫീസിന് മുന്നിൽ പ്രതിയെ തിരിച്ചറിഞ്ഞ് പൊലീസുകാരൻ; അവസാനം പിടികൂടി

തലസ്ഥാന നഗരിയെ ഒന്നാകെ ഞെട്ടിച്ചുകൊണ്ട് തിരുവനന്തപുരം പാങ്ങപ്പാറയിൽ കാണാതായ 17-കാരന്റെ തിരോധാനം ക്രൂരമായ കൊലപാതകമെന്ന് തെളിഞ്ഞു. കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗറിലുള്ള പ്ലസ്ടു വിദ്യാർത്ഥിയായ അഭിറാം എം.ഡി.യുടെ മൃതദേഹമാണ് വിജനമായ സ്ഥലത്തെ വാഴത്തോട്ടത്തിൽ നിന്നും പോലീസ് കണ്ടെടുത്തത്. നാടിനെ നടുക്കിയ ഈ ദാരുണ സംഭവവുമായി ബന്ധപ്പെട്ട് ഒരു പെൺകുട്ടി ഉൾപ്പെടെ മൂന്നുപേരാണ് നിലവിൽ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. കൗമാരക്കാർ ഉൾപ്പെട്ട കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെ വലിയ അമ്പരപ്പിലാണ് നാട്ടുകാർ.

കൊലയ്ക്ക് കാരണം കൊല നടത്തിയ 17കാരന്റെ മുൻ പെൺസുഹൃത്തും കൊല്ലപ്പെട്ട അഭിറാമിന്റെ സുഹൃത്തുമായുള്ള ബന്ധമെന്ന് മൊഴി. കേസിൽ ഒന്നാം പ്രതിയായ 17കാരന്റെ പെൺസുഹൃത്തിനെയും പ്രതി ചേർത്തു. ഈ പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്നും പൊലീസ് വ്യക്തമാക്കി. മണക്കാട് സ്വദേശിനിയായ അനന്തയാണ് മൂന്നാം പ്രതി. 18കാരിയായ അനന്ത ഐടിഐ വിദ്യാർത്ഥിനിയാണ്.പക തീർക്കാനായി പെൺകുട്ടി ചിത്രങ്ങൾ പ്രതിക്ക് അയച്ചു. ഇതോടെയാണ് അഭിറാമിന്റെ സുഹൃത്തിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

 

ശ്രീകാര്യം പാങ്ങപ്പാറ സംഗീത നഗർ നേതാജി ലെയിനിൽ വാടകയ്ക്ക് താമസിക്കുന്ന ഓട്ടോ ഡ്രൈവറായ മധുവിന്റെയും ധർമ്മജയുടെയുംമകൻ അഭിറാം (17) ആണ് കൊല്ലപ്പെട്ടത്.പ്രതിയായ 17കാരന് മുൻപ് ഒരു പ്രണയമുണ്ടായിരുന്നു. ഈ പെൺകുട്ടിയുമായി പിന്നീട് വേർപിരിഞ്ഞു. പിന്നീട് അഭിറാമിന്റെ മുൻ പെൺസുഹൃത്തുമായി പ്രണയത്തിലായി. പഴയ കാമുകി പക തീർക്കാനായി പുതിയ കാമുകനെ കണ്ടെത്തി. ഈ കാമുകനുമൊത്തുള്ള ചിത്രങ്ങൾ അഭിറാമിന്റെ സുഹൃത്തിന് അയച്ചുകൊടുത്തു. ഇതിൽ പ്രകോപിതനായ പ്രതി പുതിയ കാമുകനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടു.

 

അഭിറാമിന്റെ സുഹൃത്താണ് പുതിയ കാമുകൻ. ഇയാളെ വിളിച്ചുവരുത്താനായി വേണ്ടി അഭിറാമിനെ ഉപയോഗിക്കാൻ പദ്ധതിയിട്ടു. തുടർന്ന് അഭിരാം എത്തുകയും തർക്കത്തിൽ കൊല്ലപ്പെടുകയുമായിരുന്നു. പ്രതി പുതിയ കാമുകിയുടെ ഫോൺ രണ്ട് ദിവസത്തേയ്ക്ക് വാങ്ങി. തുടർന്ന് പഴയ കാമുകിയാണെന്ന വ്യാജേന അഭിറാമിന് മെസേജ് അയക്കുകയും ബന്ധം പുനസ്ഥാപിക്കുകയും ചെയ്തു.ഈ പെൺകുട്ടിയാണെന്ന വ്യാജേന അഭിറാമിനെ വിളിച്ചുവരുത്തുകയായിരുന്നു.ഞായറാഴ്ച വൈകുന്നേരമാണ് സുഹൃത്തിനെ കാണാനായി വീട്ടിൽ നിന്നും ഇറങ്ങിയ അഭിറാം രാത്രി ഏറെ വൈകിയിട്ടും തിരികെ എത്താതിരുന്നത്.

 

കുട്ടിയുടെ മൊബൈൽ ഫോൺ പൂർണ്ണമായും സ്വിച്ച് ഓഫ് ചെയ്ത നിലയിലായതോടെ പരിഭ്രാന്തരായ വീട്ടുകാർ ഉടൻ തന്നെ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തിരോധാനത്തിന് കേസെടുത്ത പോലീസ് അടിയന്തര അന്വേഷണം ആരംഭിച്ചു. അഭിറാമിന്റെ അടുത്ത സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് ആദ്യഘട്ടത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.തുടർന്ന് നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും കുട്ടിയുടെ ഫോണിന്റെ അവസാന ടവർ ലൊക്കേഷൻ സൈബർ സെല്ലിന്റെ സഹായത്തോടെ നിരീക്ഷിച്ചുമാണ് പോലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ.പി.എഫ്. വരിക്കാർക്ക് ഇനി എളുപ്പത്തിൽ അക്കൗണ്ട് ബാലൻസും പാസ് ബുക്കും ഡൗൺലോഡ് ചെയ്യാം...  (19 minutes ago)

തിരിച്ചടിക്കാനൊരുങ്ങി ഇറാൻ... സമാധാന ചർച്ചകൾക്കിടെ ഇറാനിൽ അമേരിക്കയുടെ വ്യോമാക്രമണം! യുദ്ധഭീതി വീണ്ടും, സൈനിക നടപടി ഇടക്കാല തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ അവശേഷിക്കേ  (22 minutes ago)

രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് കുറഞ്ഞത് ഒരു വർഷത്തെ ഉപയോഗകാലാവധി ശേഷിച്ചിരിക്കണമെന്ന നിബന്ധന നിർബന്ധമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം  (33 minutes ago)

എവറസ്റ്റ് മേഖലയിലെ ഹെലികോപ്റ്റർ ദുരന്തം! രണ്ട് ഹെലികോപ്റ്ററുകൾ തകർന്നു!  (42 minutes ago)

അറബിക്കടലിൽ കടൽക്കൊള്ളക്കാർ തടവിലാക്കിയ 'അസിനി'എന്ന മീൻപിടിത്ത ബോട്ടിലെ 20 ജീവനക്കാരെയും അതിസാഹസികമായി രക്ഷപ്പെടുത്തി ഇന്ത്യൻ നാവികസേന  (51 minutes ago)

നിറകണ്ണോടെ സിനിമാ ലോകം... 500ലേറെ സിനിമകൾ, അരനൂറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതം; മോഹൻലാൽ, രജനികാന്ത്, കമൽഹാസൻ തുടങ്ങി സൂപ്പർതാരങ്ങൾക്കൊപ്പം പ്രവർത്തിച്ചു. 74-ാം വയസ്സിൽ വിടപറഞ്ഞത് മലയാള സിനിമയുടെ പ്രിയ  (54 minutes ago)

Thiruvananthapuram ഞെട്ടിക്കുന്ന ആസൂത്രണം പുറത്ത്  (56 minutes ago)

മലയാള സിനിമയിലെ സീനിയർ മേക്കപ്പ്മാൻ പാണ്ഡ്യൻ അന്തരിച്ചു....  (1 hour ago)

ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 700ലധികം പോയിന്റിന്റെ നേട്ടം സ്വന്തമാക്കി  (1 hour ago)

ഒരു കമന്റിൽ ഒളിഞ്ഞ പ്രണയരഹസ്യം! റിമി ടോമിയുടെ പ്രണയം മാസങ്ങൾക്കുമുമ്പേ മണത്തറിഞ്ഞ് ശ്വേത മേനോൻ! ഒരു ഇൻസ്റ്റഗ്രാം കമന്റിൽ ഒളിഞ്ഞിരുന്ന പ്രണയരഹസ്യം, ജിം ട്രെയിനറുമായി തുടങ്ങിയ സൗഹൃദം വിവാഹത്തിലേക്ക്; ലി  (1 hour ago)

കൗതുകം അതിരുവിട്ടപ്പോൾ സംഭവിച്ചത്! വനിതാ ഗാർഡിന്റെ തൊട്ടടുത്ത് കല്ല് പതിച്ചു, മൂന്ന് കൗമാരക്കാർ പിടിയിൽ; മൊഴി കേട്ട് അമ്പരന്ന് ആർപിഎഫ്!  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 200 രൂപയുടെ വർദ്ധനവ്  (1 hour ago)

കാലടി സംസ്‌കൃത സർവകലാശാലാ വിദ്യാർഥികളുടെ പരീക്ഷാ അനുമതി റദ്ദാക്കണം എന്നാവശ്യം.... അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പറയും...  (1 hour ago)

36 കോടി രൂപയുടെ സ്വർണം കൊള്ളയടിച്ച് നാലംഗ സംഘം! 17 കിലോമീറ്റർ പിന്തുടർന്ന് നാട്ടുകാർ, ഒടുവിൽ മുൻ പൊലീസ് ഉദ്യോഗസ്ഥനടക്കം പിടിയിൽ!  (2 hours ago)

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റും, മർകസ് സ്ഥാപനങ്ങളുടെ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു..  (2 hours ago)

Malayali Vartha Recommends