നൊമ്പരമായി നതാലിയ; പറന്നുനടക്കാന്‍ ആഗ്രഹിച്ചവള്‍ 17 വയസ്സില്‍ പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കി; 20ാം വയസില്‍ ലോകത്തോട് വിടപറയേണ്ടി വന്നു നതാലിയയ്ക്ക്

17 വയസ്സില്‍ പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കി 20ാം വയസില്‍ ലോകത്തോട് വിടപറയേണ്ടി വന്ന നതാലിയയുടെ ആഗ്രഹം പറന്നു നടക്കാനായിരുന്നു. എന്നാല്‍ വിധി മറ്റൊന്നായിരുന്നു. കഴിഞ്ഞ ദിവസം ഫ്‌ലോറിഡയില്‍ സ്വകാര്യ ജെറ്റ് തകര്‍ന്നുവീണാണ് കോപൈലറ്റായിരുന്ന നതാലിയയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്. ഗഡെല്‍ഹ ഹൈസ്‌കൂള്‍ പഠനകാലത്തുതന്നെ പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കി വാര്‍ത്തകളില്‍ ഇടംപിടിച്ചയാളാണ് നതാലിയ. വെസ്റ്റ് ബോക റാറ്റണ്‍ കമ്മ്യൂണിറ്റി ഹൈസ്‌കൂളില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായിരിക്കെയായിരുന്നു നതാലിയ ഈ നേട്ടം സ്വന്തമാക്കിയത്.
അപകടത്തിന്റെ കാരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിമാനത്തില്‍ ഐസ് രൂപപ്പെട്ടതും കാലാവസ്ഥാ സാഹചര്യങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണവിധേയമാണ്. യുഎസ് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും അന്വേഷണം നടത്തിവരികയാണ്.
ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിനുമുമ്പ് വിമാനം പറത്താനുള്ള ലൈസന്‍സ് സ്വന്തമാക്കിയതിലൂടെ അന്ന് പ്രാദേശിക മാദ്ധ്യമങ്ങളില്‍ നതാലിയ ശ്രദ്ധ നേടിയിരുന്നു. 2020ലാണ് നതാലിയ വിമാന പരിശീലനം ആരംഭിച്ചത്. പിതാവും പറക്കല്‍ പരിശീലനത്തില്‍ സഹായിച്ചിരുന്നു. ഹൈസ്‌കൂളിലെ ഏവിയേഷന്‍ അക്കാദമി വഴിയാണ് പൈലറ്റ് പരിശീലനത്തിനുള്ള അവസരം ലഭിച്ചത്. പഠനകാലത്തുതന്നെ 88 മണിക്കൂര്‍ പറക്കല്‍ പരിചയം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍.
പിന്നീട് കൊമേഴ്‌സ്യല്‍ പൈലറ്റായി ജോലി ആരംഭിച്ച നതാലിയയ്ക്ക് ഏകദേശം 1,300 മണിക്കൂര്‍ പറക്കല്‍ പരിചയമുണ്ടായിരുന്നുവെന്ന് കുടുംബം വ്യക്തമാക്കി. അപകടത്തിന് ഒമ്പത് മാസം മുമ്പാണ് കൊമേഴ്‌സ്യല്‍ പൈലറ്റായി ജോലി തുടങ്ങിയത്. ടെക്‌സസിലെ ഓസ്റ്റിനില്‍നിന്ന് ബഹാമസിലേക്ക് പോകുകയായിരുന്ന ലിയര്‍ജെറ്റ് 60 വിമാനമാണ് ഫ്‌ലോറിഡയിലെ പാം ബീച്ച് കൗണ്ടിയില്‍ തകര്‍ന്നുവീണത്.
അപകടത്തിനുമുമ്പ് വിമാനത്തില്‍ ഐസ് അടിഞ്ഞുകൂടുന്നതായും ശക്തമായ കാറ്റും ടര്‍ബുലന്‍സും അനുഭവപ്പെടുന്നതായും കോക്പിറ്റില്‍നിന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളിന് വിവരം നല്‍കിയിരുന്നു. പിന്നീട് വിമാനം അതിവേഗത്തില്‍ താഴേക്ക് പതിക്കുകയാണെന്ന് അറിയിച്ച് കോപൈലറ്റ് 'മെയ്‌ഡേ' സന്ദേശം നല്‍കി. വിമാനം മിനിറ്റില്‍ 10,000 അടി വേഗത്തില്‍ താഴേക്ക് പതിക്കുകയാണെന്നും പിന്നീട് ഈ വേഗം 20,000 അടിയായി ഉയര്‍ന്നെന്നും ആശയവിനിമയ രേഖകളിലുണ്ട്. വിമാനം നിലത്തിടിക്കുന്നതിന് തൊട്ടുമുമ്പുള്ള ആശയവിനിമയം ഏറെ ദാരുണമായിരുന്നു.
അതേസമയം, വിമാനം പറത്താനുള്ള യോഗ്യത നതാലിയയുടെ ലൈസന്‍സിലുണ്ടായിരുന്നെങ്കിലും വിമാനത്തിന്റെ കമാന്‍ഡ് ഏറ്റെടുക്കാനുള്ള അധികാരം ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. അപകടസമയത്ത് അവര്‍ കോപൈലറ്റിന്റെ ചുമതലയിലായിരുന്നു. വിമാനത്തിന്റെ നിയന്ത്രണത്തിലുണ്ടായിരുന്നത് മറ്റൊരു പൈലറ്റായിരുന്നുവെന്നാണ് പുറത്തുവന്ന വിവരം. പൈലറ്റാകണമെന്ന നതാലിയയുടെ സ്വപ്നം ചെറുപ്പംമുതലേ ഉണ്ടായിരുന്നുവെന്നും ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ അവള്‍ ഏറെ പരിശ്രമിച്ചിരുന്നുവെന്നും കുടുംബം പറഞ്ഞു.
https://www.facebook.com/Malayalivartha























