ന്നത ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അപ്രതീക്ഷിതവും കടുത്തതുമായ അഴിച്ചുപണി...മുഖ്യമന്ത്രിയുടെ പുതിയ ഗെയിം ചേഞ്ച്..നാല് അഡിഷണൽ ചീഫ് സെക്രട്ടറിമാർ, രണ്ട് പ്രിൻസിപ്പൽ സെക്രട്ടറിമാർ ഉൾപ്പെടെ 35 പേർക്കാണ് മാറ്റം..

മേയ് മാസത്തില്‍ അധികാരമേറ്റ വി.ഡി. സതീശന്‍ സര്‍ക്കാരില്‍ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അപ്രതീക്ഷിതവും കടുത്തതുമായ അഴിച്ചുപണി. അഴിമതിയും, വഴിവിട്ട പോക്കുകളും, അനാസ്ഥകളും വച്ചുപൊറുപ്പിക്കില്ലെന്ന വ്യക്തമായ സന്ദേശം നല്‍കി, മുഖ്യമന്ത്രിയുടെ അതീവ വിശ്വസ്തരായിരുന്ന മുന്‍നിര ഉദ്യോഗസ്ഥരെപ്പോലും തന്ത്രപ്രധാന പദവികളില്‍ നിന്ന് തെറിപ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍.എം.ജി. രാജമാണിക്യം, പി.ബി. നൂഹ്, ശര്‍മിള മേരി ജോസഫ് തുടങ്ങിയ പ്രമുഖരുടെ സ്ഥാനചലനവും ബി. അശോക് പൊതുഭരണ വകുപ്പ് സെക്രട്ടറിയായി എത്തിയതോടെ തുടങ്ങിയ ഈ ഭരണപരിഷ്‌കാരവും സെക്രട്ടറിയേറ്റില്‍ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.
നാല് അഡിഷണൽ ചീഫ് സെക്രട്ടറിമാർ, രണ്ട് പ്രിൻസിപ്പൽ സെക്രട്ടറിമാർ ഉൾപ്പെടെ 35 പേർക്കാണ് മാറ്റം.ധനകാര്യ,നികുതി വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയായിരുന്ന കെ.ആർ.ജ്യോതിലാലിനെ ആഭ്യന്തര, വിജിലൻസ് വകുപ്പിൽ നിയമിച്ചു. ജലവിഭവ,ഭവനനിർമ്മാണ,കയർ വ്യവസായ വകുപ്പുകളുടെ അധിക ചുമതലയുമുണ്ട്.സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പദവിയിലേക്ക് വരെ സജീവമായി പരിഗണിക്കപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു എം.ജി. രാജമാണിക്യം. ദേവസ്വം, ഊര്‍ജ്ജ സെക്രട്ടറി പദവികളും കെ.എസ്.ഇ.ബി (KSEB) ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ എന്ന സുപ്രധാന ചുമതലയും അദ്ദേഹത്തിന് കിട്ടി.
എന്നാല്‍, നവംബര്‍ ആദ്യവാരം നടന്ന അഴിച്ചുപണിയില്‍ രാജമാണിക്യത്തെ തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി സ്ഥാനത്തേക്ക് തെറിപ്പിച്ചിരിക്കുകയാണ്. കേരളത്തിലെ വൈദ്യുതിപ്രതിസന്ധി പരിഹരിക്കാൻ ഹിമാചൽപ്രദേശിൽനിന്ന് വൈദ്യുതി വാങ്ങണോ, സ്വകാര്യ പ്ലാറ്റ്‌ഫോം വഴി വാങ്ങണോ? ഈ ചോദ്യത്തെച്ചൊല്ലിയുള്ള തർക്കമാണ് കെ.എസ്.ഇ.ബി. ചെയർമാൻ ഡോ. രാജമാണിക്യത്തിന്റെ സ്ഥാനചലനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. സ്വകാര്യ പ്ലാറ്റ്‌ഫോം വഴി വൈദ്യുതി വാങ്ങിയാൽ ബോർഡിന് 727 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നായിരുന്നു രാജമാണിക്യത്തിന്റെ റിപ്പോർട്ട്.സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി ഉടലെടുത്തപ്പോള്‍,
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ നേരിട്ട് ഇടപെട്ട് ഹിമാചല്‍ പ്രദേശില്‍ നിന്ന് യൂണിറ്റിന് 14 രൂപ നിരക്കില്‍ വൈദ്യുതി എത്തിക്കാന്‍ ധാരണയാക്കിയിരുന്നു. എന്നാല്‍ കെഎസ് ഇബി ചെയര്‍മാനും ഊര്‍ജ്ജ സെക്രട്ടറിയും കൂടിയായ രാജമാണിക്യം ഈ ഫയലിന് അംഗീകാരം നല്‍കാതെ മനപ്പൂര്‍വ്വം വെച്ചുതാമസിപ്പിച്ചു. സ്വന്തം വകുപ്പിലേക്ക് അയച്ച കത്തുകള്‍ പോലും നടപടിയെടുക്കാതെ വൈകിപ്പിച്ചുവെന്നാണ് വിമര്‍ശനം. ഇതിനിടെ ഹിമാചലില്‍ നിന്ന് കേരളത്തിന് ലഭിക്കേണ്ട വൈദ്യുതി രാജസ്ഥാനിലേക്ക് പോയി. പിന്നീട് യൂണിറ്റിന് ഏകദേശം 15 രൂപ നിരക്കിലാണ് രാജസ്ഥാന്‍ വൈദ്യുതി വാങ്ങാന്‍ ധാരണയിലെത്തിയത്.
വൈദ്യുതി പ്രതിസന്ധിക്കിടെ പവര്‍കട്ട് സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങളെ സമയത്ത് അറിയിക്കുന്നതിലും കെ.എസ്.ഇ.ബി വീഴ്ച വരുത്തിയിരുന്നു. ഇതും ബോര്‍ഡിന് നാണക്കേടുണ്ടാക്കി. ഡേ ഗ്രിഡ് വഴി വൈദ്യുതി വാങ്ങുന്നതിലൂടെ കമ്മിഷന്‍ ലഭിക്കുമെന്ന താല്‍പര്യമാണ് ഹിമാചല്‍ കരാര്‍ വൈകിപ്പിച്ചതിന് പിന്നിലെന്നും ആരോപണമുയര്‍ന്നിരുന്നു.ആഭ്യന്തര, വിജിലൻസ് വകുപ്പിൽ നിന്ന് മിൻഹാജ് അലത്തെ ധനകാര്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയാക്കി. നികുതി വകുപ്പ്, റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ഫിനാൻഷ്യൽ കോർപ്പറേഷൻ ചെയർമാൻ എന്നിവയുടെ അധിക ചുമതലയും നൽകി. കെ.എസ്.ഇ.ബി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ സ്ഥാനത്തു നിന്ന് എം.ജി.രാജമാണിക്യത്തെ മാറ്റി പകരം കായിക,
യുവജനകാര്യ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്തിന് ചുമതല നൽകി. കായിക,യുവജനകാര്യ വകുപ്പിന്റെ ചുമതല പ്രശാന്ത് തുടരും. രാജമാണിക്യത്തെ തദ്ദേശ വകുപ്പ് സെക്രട്ടറിയാക്കി.ആരോഗ്യ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഡോ.ശർമിള മേരി ജോസഫിനെ മാറ്റി പകരംവ്യവസായ വകുപ്പ് അഡി. ചീഫ് സെക്രട്ടറിയായിരുന്ന മുഹമ്മദ് ഹനീഷിനെ നിയമിച്ചു. ശർമിള മേരി ജോസഫിനെ ഗതാഗത വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയാക്കി. കേന്ദ്ര ഡെപ്യൂട്ടേഷൻ പൂർത്തിയാക്കി തിരിച്ചെത്തിയ ഡോ.എം.ബീനയാണ് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി. തദ്ദേശ വകുപ്പ് സെക്രട്ടറിയായിരുന്ന ടി.വി.അനുപമയെ ധനകാര്യ വകുപ്പ് എക്സ്‌പെൻഡിച്ചർ സെക്രട്ടറിയാക്കി.
ഡൽഹി കേരള ഹൗസ് റസിഡന്റ് കമ്മിഷണറായിരുന്ന പുനീത് കുമാറിനെ ഉൗർജ്ജ വകുപ്പ് അഡി. ചീഫ് സെക്രട്ടറിയാക്കി. ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ കോ ഓർഡിനേഷൻ ആൻഡ് പ്രോഗ്രാം മാനേജ്‌മെന്റ് വിഭാഗത്തിൽ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയുടെ അധിക ചുമതലയുമുണ്ട്. കേരള ഹൗസ് റസിഡന്റ് കമ്മിഷണർ സ്ഥാനത്തും തുടരും.
https://www.facebook.com/Malayalivartha
























