നസ്രിയയെക്കുറിച്ച് സൂര്യ പറയുന്നത്

സൂര്യയെയും നസ്രിയയെയും കേന്ദ്രകഥാപാത്രമാക്കി ജിത്തു മാധവന് സംവിധാനം ചെയ്യുന്ന 'സീന്‍' നവംബര്‍ ആറിനാണ് തിയേറ്ററുകളിലെത്തുന്നത്. 12 വര്‍ഷത്തിനുശേഷം നസ്രിയ തമിഴില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകഥയും ചിത്രത്തിനുണ്ട്. കൂടാതെ മലയാളികളുടെ പ്രിയ താരം നസ്ലിന്റെ തമിഴിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയാണ് സീന്‍. നസ്ലിന് ചിത്രത്തില്‍ വില്ലനായിട്ടാണ് എത്തുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷനിടെ സൂര്യ നസ്രിയയെക്കുറിച്ചു പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മൂന്ന് തവണ നായികയാകാനുള്ള ക്ഷണം നസ്രിയ നിരസിച്ചെന്നും നാലാം തവണയാണ് 'സീനി'ലേക്ക് ക്ഷണം സ്വീകരിച്ചതെന്നുമാണ് സൂര്യ പറഞ്ഞത്. ഈ സമയം നസ്രിയയും സദസിലുണ്ടായിരുന്നു.
'എനിക്ക് നസ്രിയയ്ക്കൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മൂന്നുതവണ ഞങ്ങള്‍ ചോദിച്ചു. മൂന്നുതവണയും അവര്‍ അത് നിരസിച്ചു. നാലാം തവണയാണ് നസ്രിയ. പക്ഷേ അത് സാരമില്ല. 10 വര്‍ഷത്തോളം നസ്രിയ പല സംവിധായകരോടും നടന്മാരോടും നോ പറഞ്ഞിട്ടുണ്ടെന്ന് അറിയാം. ഒടുവില്‍ എന്റെ സിനിമയ്ക്ക് യെസ് പറഞ്ഞതിന് നന്ദി. നസ്രിയയിലെ അഭിനേതാവിനെ എനിക്ക് ഏറെ ഇഷ്ടമാണ്. നസ്രിയയുടെ ആത്മവിശ്വാസത്തെയും കൃത്യതയെയും എനിക്ക് ഇഷ്ടമാണ്. നസ്രിയ ഒരു നാച്ച്വറല്‍ സ്റ്റാറാണ്. 'സീനി'ലെ മായ എന്ന കഥാപാത്രത്തെ മനോഹരമാക്കിയിട്ടുണ്ട് അവര്‍. സിനിമ കണ്ടാല്‍ അത് നിങ്ങള്‍ക്ക് മനസിലാകും' സൂര്യ പറഞ്ഞു.
https://www.facebook.com/Malayalivartha
























