ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വര്‍ദ്ധനവ്....

ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. 9 പൈസയുടെ നേട്ടത്തോടെ 87.28 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഉയര്‍ന്ന നിലയില്‍ നിന്ന് ഡോളര്‍ തിരിച്ചിറങ്ങിയതും ഓഹരി വിപണിയിലെ മുന്നേറ്റവുമാണ് രൂപയ്ക്ക് തുണയായത്.
ഡിസംബര്‍ പാദത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 6.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കി. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണിയിലേക്ക് വിദേശനിക്ഷേപം വീണ്ടും തിരിച്ചെത്തുമെന്ന പ്രത്യാശകളും രൂപയുടെ മുന്നേറ്റത്തിന് സഹായകമായി.
എന്നാല്‍ ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം വിപണിയില്‍ ചാഞ്ചാട്ടത്തിന് കാരണമായേക്കാമെന്നും വിപണി വിദഗ്ധര്‍ . അതിനിടെ ഓഹരി വിപണി തിരിച്ചുകയറി. കഴിഞ്ഞയാഴ്ച കനത്ത തിരിച്ചടിയാണ് ഓഹരി വിപണി നേരിട്ടത്. ബിഎസ്ഇ സെന്‍സെക്സ് 429 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റമാണ് കണ്ടത്.
"
https://www.facebook.com/Malayalivartha