Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

ചെറുസംരംഭകരേയും കച്ചവടക്കാരേയും ആശങ്കയിലാഴ്ത്തി പ്രളയക്കെടുതി

26 AUGUST 2018 01:22 PM IST
മലയാളി വാര്‍ത്ത

പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട ചെറുകിട കച്ചവടക്കാരുടെയും സംരംഭകരുടെയും പ്രതിന്ധിക്ക് പരിഹാരമില്ലാതെ തുടരുന്നു. ഓണം മുന്നില്‍ കണ്ട് വലിയ രീതിയില്‍ വില്‍പ്പനയ്ക്കുള്ള വസ്തുക്കള്‍ ഇവര്‍ തങ്ങളുടെ സ്ഥാപനങ്ങളില്‍ ശേഖരിച്ചിരുന്നു. എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ മുഴുവന്‍ സ്‌റ്റോക്കുകളും നശിച്ചുപോയ ഒട്ടേറെ സ്ഥാപനങ്ങളാണുള്ളത്. നഷ്ടം തിട്ടപ്പെടുത്താനോ, സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാനോ അധികൃതര്‍ എത്തിയിട്ടില്ലെന്നു കച്ചവടക്കാര്‍ പറയുന്നു. സര്‍ക്കാര്‍ ഇതുവരെ ഈ മേഖലയ്ക്കായി ആനുകൂല്യങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. 

വലിയ തുക പ്രീമിയം അടയ്‌ക്കേണ്ടി വരുമെന്നതിനാല്‍ ഇന്‍ഷുറന്‍സ് എടുക്കാത്ത ഒട്ടേറെ ചെറുസംരംഭകരും കച്ചവടക്കാരുമുണ്ട്. ഇത്തരം കച്ചവടക്കാരും സംരംഭകരുമാണ് ഏറെ കഷ്ടപ്പെടുന്നത്. അതേസമയം ചെറുകിട, ഇടത്തരം സംരംഭകരോട് നഷ്ടം കൃത്യമായി രേഖപ്പെടുത്തി നല്‍കാന്‍ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് ആവശ്യപ്പെട്ടതായി അറിയുന്നു. ഇന്‍ഷുറന്‍സ് രേഖകള്‍ പ്രളയത്തില്‍ നശിച്ചുപോയാലും പരിരക്ഷ ലഭിക്കുമെന്നും കമ്പനികള്‍ വ്യക്തമാക്കി. ബാങ്ക് വായ്പ എടുത്ത ചെറുസംരംഭകര്‍ക്കും കച്ചവടക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. പക്ഷേ, പ്രകൃതിദുരന്തങ്ങള്‍ പല ഇന്‍ഷുറന്‍സിലും കവര്‍ ചെയ്യപ്പെട്ടിട്ടുണ്ടാവില്ല എന്ന സാങ്കേതിക പ്രശ്‌നമുണ്ട്. 

കച്ചവടസ്ഥാപനങ്ങളെല്ലാം ഓണത്തിന് മുന്നോടിയായി സ്‌റ്റോക്ക് ശേഖരിച്ചിരുന്നതിനാല്‍ വലിയ നഷ്ടമാണ് പ്രളയം മൂലമുണ്ടായത്. സംസ്ഥാന ജിഎസ്ടിയില്‍ 10 ശതമാനം സെസ്സ് വര്‍ദ്ധന നടപ്പായാല്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലായേക്കാവുന്ന വിഭാഗം ചെറുകിട ഇടത്തരം വ്യവസായ മേഖലയാവും.

പ്രളയ ബാധിതരുടെ വീടുകളിലേക്കുളള പുന:പ്രവേശത്തിലാണ് കേരള സര്‍ക്കാര്‍ ഇപ്പോള്‍ ശ്രദ്ധ കൂടുതല്‍ നല്‍കുന്നത്. ഇതിനോടൊപ്പം തങ്ങള്‍ക്കും കൂടി സര്‍ക്കാര്‍ ശ്രദ്ധ നല്‍കണമെന്നാണ് ചെറുകിട കച്ചവടക്കാരുടെയും സംരംഭകരുടെയും ആവശ്യം.

സര്‍ക്കാര്‍ ആനുകൂല്യങ്ങളോന്നും പ്രഖ്യാപിച്ചിട്ടില്ലങ്കിലും സ്വന്തം നിലയില്‍ നഷ്ടങ്ങളുടെ കണക്കുകള്‍ രേഖപ്പെടുത്തി വില്ലേജ് ഓഫിസുകള്‍ മുഖേന കലക്ടര്‍ക്ക് സമര്‍പ്പിക്കണമെന്നു കച്ചവടക്കാരോട് അസോസിയേഷനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ഏഷ്യാ കപ്പ് ടി20 ഫൈനലില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം...  (26 minutes ago)

ബസ്‌ കാത്തു നിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരു മരണം...  (41 minutes ago)

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും  (1 hour ago)

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....  (1 hour ago)

​ഗുരുവായൂരിൽ തിരക്കോട് തിരക്ക്... 430ലേറെ വിവാഹങ്ങൾ, ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങള്‍ ഒരുക്കും  (1 hour ago)

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു.... ഭാര്യ ​ഗുരുതരാവസ്ഥയിൽ  (1 hour ago)

സം​സ്ഥാ​ന​ത്ത് പു​തു​താ​യെ​ത്തി​യ 108 ആം​ബു​ല​ൻ​സു​ക​ളു​ടെ പ്രീ​ഡെ​ലി​വ​റി പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ന്നു...  (1 hour ago)

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (2 hours ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (2 hours ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (2 hours ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (2 hours ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (3 hours ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (3 hours ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (3 hours ago)

Malayali Vartha Recommends