Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...


കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...


എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

കൊച്ചി സ്മാര്‍ട് സിറ്റി; നിക്ഷേപത്തിനായി 4000 കോടിരൂപയുടെ വികസന പദ്ധതികള്‍

31 MAY 2019 01:48 PM IST
മലയാളി വാര്‍ത്ത

അടിസ്ഥാന സൗകര്യങ്ങളോടെ പാര്‍പ്പിടാവശ്യങ്ങള്‍ക്കുള്ള പ്ലോട്ടുകള്‍ വികസിപ്പിക്കുക, ടൗണ്‍ഷിപ്പ് മേഖലയില്‍ ബാക്കിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കുക എന്നീ ലക്ഷ്യങ്ങളോടെ കൊച്ചി സ്മാര്‍ട് സിറ്റിയുടെ മൂന്ന്, നാല്, അഞ്ച് ഘട്ടങ്ങളിലായി 4,000 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി വികസന പദ്ധതി തയ്യാറായി. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് പാര്‍പ്പിട പദ്ധതിയുടെ നിര്‍മാണം ഈ വര്‍ഷാവസാനം തുടങ്ങും. ബാക്കിയുള്ള അടിസ്ഥാന വികസന പ്രവര്‍ത്തനം 2020 അവസാനമായിരിക്കും ആരംഭിക്കുക. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍, പ്രസ്റ്റീജ് ഗ്രൂപ്പ്, മാരാട്ട് ഗ്രൂപ്പ്, ഹോളിഡേ ഗ്രൂപ്പ്, ഷുള്‍ട് ഗ്രൂപ്പ് എന്നീ പ്രമുഖ സ്ഥാപനങ്ങളാണ് ഐടി ബിസിനസ് അടിസ്ഥാന സൗകര്യ പദ്ധതികളുടെ വികസന പങ്കാളികളായി നിലവില്‍ മുന്നോട്ടുവന്നിട്ടുള്ളത്.



സ്മാര്‍ട് സിറ്റിയുടെ മൂന്നാംഘട്ടത്തില്‍ പാര്‍പ്പിടം, കായികം, വിനോദം, ബന്ധപ്പെട്ട മറ്റാവശ്യങ്ങള്‍ എന്നിവയ്ക്കായി 30 ഏക്കറാണ് നീക്കിവയ്ക്കുന്നത്. നാല്, അഞ്ച് ഘട്ടങ്ങളിലെ ബാക്കിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കാനായി 200 കോടി രൂപയുടെ പദ്ധതികളുമുണ്ട്. ഇവ പൂര്‍ത്തിയാകുന്നതോടെ പാര്‍പ്പിടാവശ്യങ്ങള്‍ക്കും സാമൂഹിക സൗകര്യങ്ങള്‍ക്കുമായി 45 ഏക്കറോളം വരുന്ന പ്ലോട്ടുകള്‍ കൂടുതലായി നിക്ഷേപകര്‍ക്ക് ലഭ്യമാക്കും. ടൗണ്‍ഷിപ്പ് മേഖലയില്‍ 102 കോടി രൂപ മുതല്‍ മുടക്കില്‍ ജെംസ് മോഡേണ്‍ അക്കാഡമി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. അക്കാഡമി പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ കായിക ഇനങ്ങള്‍ക്കുകൂടി അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ നല്‍കുന്ന ഈ പദ്ധതി ഉടന്‍ പൂര്‍ത്തിയാകും. ഫ്രീഹോള്‍ഡ് വ്യവസ്ഥയില്‍ 15.5 ഏക്കറില്‍ 1200 കോടി രൂപ മുടക്കി പാര്‍പ്പിട പദ്ധതി വികസിപ്പിക്കും. 

നിക്ഷേപകരുടെ പങ്കാളിത്ത വികസന പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനായി യൂട്ടിലിറ്റി സര്‍വീസ് ട്രെഞ്ചുകളോടെ ഏഴു കിലോമീറ്ററില്‍ നാലുവരിപ്പാത, 33 കെ വി സബ് സ്‌റ്റേഷനുകള്‍, ജല സംഭരണത്തിനും വിതരണത്തിനുമുള്ള അടിസ്ഥാനസൗകര്യം, ലാന്‍ഡ്‌സ്‌കേപ്പിംഗ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ജല ശുദ്ധികരണ പ്ലാന്റിന്റെ നിര്‍മാണം പുരോഗമിക്കുന്നു. സ്മാര്‍ട്് സിറ്റി കൊച്ചിയുടെ മാസ്റ്റര്‍ പ്ലാന്‍ പുതുക്കിയിട്ടുണ്ട്. അതനുസരിച്ച് വികസന പദ്ധതികളെക്കുറിച്ചുള്ള പരിസ്ഥിതി ആഘാത പഠനം നടന്നുകൊണ്ടിരിക്കുകയാണ്.

സംസ്ഥാന സര്‍ക്കാരുമായുള്ള ഫ്രെയിംവര്‍ക്ക് കരാറനുസരിച്ച് സ്മാര്‍ട് സിറ്റി കൊച്ചിയുടെ അടിസ്ഥാന നിക്ഷേപം 1700 കോടി രൂപയാണ്. വികസന പദ്ധതികള്‍ക്കായി ഇതുവരെ 2600 കോടിയുടെ നിക്ഷേപമായിട്ടുണ്ട്. അധിക ഐടി ബിസിനസ് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ 2200 കോടി രൂപയുടെ നിക്ഷേപം കൂടി ആകര്‍ഷിക്കാനാകും. സ്മാര്‍ട് സിറ്റി കൊച്ചിയുടെ നിര്‍മാണത്തില്‍ ആകെ നിക്ഷേപ സാധ്യതയായി കണക്കാക്കപ്പെട്ടിരിക്കുന്നത് 9,000 കോടിയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃക്കാക്കര മോര്‍ഫിംഗ് കേസില്‍ അന്യസംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്  (20 minutes ago)

കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനത്തിന് നേരിയ ആശ്വാസം  (25 minutes ago)

ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി ഗതാഗതവകുപ്പ്  (1 hour ago)

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക  (1 hour ago)

ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍  (1 hour ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (2 hours ago)

വായ്പ വഴിയുള്ള 200 മെഗാ വാട്ട് കിട്ടിയില്ല, സംസ്ഥാനത്ത് ഇന്ന് രാത്രിയും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (3 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (3 hours ago)

പ്രവാസി മലയാളികളെ കെട്ടിയിട്ട്,10 കോടി തൂക്കി.. പ്രവാസികൾക്ക് ഇരട്ടി ശമ്പളം ഉടൻ ഈ മാറ്റണങ്ങൾ..!  (3 hours ago)

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം  (3 hours ago)

പിണറായിയുടെ പ്രസംഗം എല്ലാരും ഉറങ്ങി... ഇ പിയും ,റഹീം കൂർക്കം വലിച്ചുറങ്ങി..ചിത്രങ്ങൾ പുറത്ത്  (3 hours ago)

108 ആംബുലന്‍സ് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു  (3 hours ago)

പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്  (4 hours ago)

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ എനിക്കെതിരെയും വിമര്‍ശനമുണ്ടായെന്ന് എം വി ഗോവിന്ദന്‍  (4 hours ago)

സെക്രട്ടറിയറ്റിന് മുന്നില്‍ നിരാഹാര സമരവുമായി സംവിധായകന്‍  (4 hours ago)

Malayali Vartha Recommends