Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...


കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...


എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

പുതിയ ധനമന്ത്രിയെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികള്‍

01 JUNE 2019 03:16 PM IST
മലയാളി വാര്‍ത്ത

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആകെ രണ്ട് വനിതകളാണ് ധനമന്ത്രിമാര്‍ ആയത്. രണ്ടാം മോദി മന്ത്രിസഭയില്‍ നിര്‍മല സിതാരാമന്‍ ധനമന്ത്രി ആയതോടെയാണ് രണ്ട് വനിത ധനമന്ത്രിമാര്‍ ചരിത്രത്തിലിടം പിടിക്കുന്നത്. ഇതിന് മുമ്പ് ഇന്ദിരഗാന്ധിയാണ് ഇന്ത്യയുടെ ധനമന്ത്രി ആയത്. 1970 - 1971 കാലഘട്ടത്തില്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ധനകാര്യ വകുപ്പ് കൂടി കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാല്‍, ആദ്യമായാണ് ധനകാര്യ വകുപ്പിന് മാത്രമായി ഒരു വനിതാമന്ത്രിയെ ചുമതലപ്പെടുത്തുന്നത്. 

ഇതിന് മുന്‍പ് ഇന്ദിരഗാന്ധിയ്ക്ക് ശേഷം പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്ത വനിത എന്ന നേട്ടവും നിര്‍മ്മല സീതാരാമന്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍, ആദ്യമായാണ് പ്രതിരോധ വകുപ്പിന് മാത്രമായി ഒരു വനിതാ മന്ത്രിയെ കഴിഞ്ഞ തവണ പ്രഖ്യാപിച്ചത്. മനോഹര്‍ പരീക്കറിന് ശേഷമാണ് നിര്‍മ്മല സീതാരാമന്‍ കഴിഞ്ഞ തവണ പ്രതിരോധ വകുപ്പ് ഏറ്റെടുത്തത്. ഇന്ദിരയ്ക്ക് ശേഷം ഈ രണ്ട് മന്ത്രാലയങ്ങളുടെയും ചുമതലയുള്ള സൂപ്പര്‍ ലേഡിയായിരിക്കുകയാണ് നിര്‍മ്മല സീതാരാമന്‍.

രണ്ടാം മോദി സര്‍ക്കാരില്‍ ധനമന്ത്രി പദം അലങ്കരിക്കുമ്പോള്‍, ഇന്ത്യയുടെ രണ്ടാമത്തെ വനിതാ ധനമന്ത്രിയെന്ന പട്ടവും നിര്‍മ്മലയ്ക്ക് സ്വന്തമാകുകയാണ്. പ്രതിരോധ രംഗത്തേക്കാള്‍ കടുത്ത വെല്ലുവിളികളാണ് ധനമന്ത്രിയായി, പാര്‍ലമെന്റിന്റെ നോര്‍ത്ത് ബ്‌ളോക്കിലേക്ക് എത്തുമ്പോള്‍ നിര്‍മ്മലയെ കാത്തിരിക്കുന്നത്. പുതിയ സര്‍ക്കാരിന്റെ ബഡ്ജറ്റ് അവതരണം തന്നെയാണ് അതില്‍ ഏറ്റവും പ്രധാനം.

കേന്ദ്ര ധനമന്ത്രിയായി നിര്‍മ്മല സീതാരാമന്‍ നിയമിക്കപ്പെട്ടതിനോട് ഓഹരി വിപണി പ്രതികരിച്ചതേയില്ല. ജി.ഡി.പി വളര്‍ച്ചാനിരക്ക് സംബന്ധിച്ച ആശങ്ക മാത്രമായിരുന്നു നിക്ഷേപകരുടെ മനസില്‍. ജി.ഡി.പി ഇടിയുമെന്ന സൂചന നിറഞ്ഞു നിന്നതോടെ ഇന്നലെ ഒരുവേള റെക്കാഡുയരമായ 40,122 വരെ മുന്നേറിയ സെന്‍സെക്‌സ്, വ്യാപാരാന്ത്യം 117 പോയിന്റ് നഷ്ടവുമായി 39,714ലാണുള്ളത്. ഒരുവേള 12,000 കടന്ന നിഫ്റ്റി 11 പോയിന്റിടിഞ്ഞ് 11,922ലും വ്യാപാരം അവസാനിപ്പിച്ചു. 

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന (ജി.ഡി.പി) വളര്‍ച്ച 2018 - 19 വര്‍ഷത്തെ ജനുവരി മാര്‍ച്ച് പാദത്തില്‍ 5.8 ശതമാനത്തിലേക്ക് നിലംപൊത്തി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചയാണിത്. ഇതോടെ, ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന സ്ഥാനവും ഇന്ത്യയ്ക്ക് നഷ്ടമായി. ചൈന 6.4 ശതമാനം വളര്‍ന്നിരുന്നു. 

അപ്രതീക്ഷിത നേട്ടങ്ങളുടെ പരമ്പരയാണ് നിര്‍മ്മ സീതാരാമന്റെ രാഷ്ട്രീയ ജീവിതം. 2003 05ല്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ സുഷമ സ്വരാജിനെ പരിചയപ്പെട്ടതാണ് നിര്‍മ്മലയുടെ ജീവിതത്തിലെ വഴിത്തിരിവ്. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് 2003 - 05ല്‍ നിര്‍മ്മല ദേശീയ വനിതാ കമ്മിഷന്‍ അംഗമായി. 2006ല്‍, അവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ദേശീയ നിര്‍വാഹക സമിതിയംഗമായി തെരഞ്ഞെടുക്കപ്പെട്ട നിര്‍മ്മല, പാര്‍ട്ടിയുടെ ദേശീയ വക്താവുമായി. ചുമതലകളെല്ലാം ഭംഗിയായി നിര്‍വഹിച്ചതോടെ, 2014ല്‍ മോദി സര്‍ക്കാരിലെ വാണിജ്യമന്ത്രിസ്ഥാനം നിര്‍മ്മലയ്ക്ക് ലഭിച്ചു. 2017 സെപ്തംബറില്‍ ഇന്ത്യയുടെ ആദ്യ മുഴുവന്‍സമയ വനിതാ പ്രതിരോധമന്ത്രി സ്ഥാനവും നിര്‍മ്മലയെ തേടിയെത്തി. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താനിലെ ബാലക്കോട്ടില്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് നിര്‍മ്മ സീതാരാമനാണ്. റാഫാല്‍ വിവാദമുണ്ടായപ്പോള്‍ സര്‍ക്കാരിനെ പ്രതിരോധിച്ച് പാര്‍ലമെന്റില്‍ തിളങ്ങിയതും നിര്‍മ്മലയാണ്. 22016 മുതല്‍ കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് നിര്‍മ്മല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃക്കാക്കര മോര്‍ഫിംഗ് കേസില്‍ അന്യസംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്  (19 minutes ago)

കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനത്തിന് നേരിയ ആശ്വാസം  (24 minutes ago)

ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി ഗതാഗതവകുപ്പ്  (1 hour ago)

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക  (1 hour ago)

ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍  (1 hour ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (2 hours ago)

വായ്പ വഴിയുള്ള 200 മെഗാ വാട്ട് കിട്ടിയില്ല, സംസ്ഥാനത്ത് ഇന്ന് രാത്രിയും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (3 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (3 hours ago)

പ്രവാസി മലയാളികളെ കെട്ടിയിട്ട്,10 കോടി തൂക്കി.. പ്രവാസികൾക്ക് ഇരട്ടി ശമ്പളം ഉടൻ ഈ മാറ്റണങ്ങൾ..!  (3 hours ago)

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം  (3 hours ago)

പിണറായിയുടെ പ്രസംഗം എല്ലാരും ഉറങ്ങി... ഇ പിയും ,റഹീം കൂർക്കം വലിച്ചുറങ്ങി..ചിത്രങ്ങൾ പുറത്ത്  (3 hours ago)

108 ആംബുലന്‍സ് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു  (3 hours ago)

പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്  (4 hours ago)

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ എനിക്കെതിരെയും വിമര്‍ശനമുണ്ടായെന്ന് എം വി ഗോവിന്ദന്‍  (4 hours ago)

സെക്രട്ടറിയറ്റിന് മുന്നില്‍ നിരാഹാര സമരവുമായി സംവിധായകന്‍  (4 hours ago)

Malayali Vartha Recommends