റിപ്പോ നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

റിപ്പോ നിരക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും കുറച്ചു. 25 ബേസിസ് പോയിന്റ് കുറച്ച് 5.75 ശതമാനമായാണ് റിപ്പോ നിരക്ക് (റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്കു വായ്പ നല്‍കുന്ന നിരക്ക്) കുറച്ചിരിക്കുന്നത്. വിവിധ വായ്പകളിലുള്ള പ്രതിമാസ തിരിച്ചടവ് തുകയില്‍ കുറവ് വരാന്‍ ഇതു സഹായിച്ചേക്കും .
റിപ്പോ നിരക്ക് കുറച്ചതിനു പുറമേ പ്രതീക്ഷിത ജിഡിപി വളര്‍ച്ചാ നിരക്ക് 7.2ല്‍നിന്ന് ഏഴു ശതമാനമായും റിസര്‍വ് ബാങ്ക് കുറച്ചിട്ടുണ്ട്. മൂന്ന് ദിവസമായി നടക്കുകയായിരുന്ന പണ അവലോകന യോഗത്തിന് ശേഷമാണ് റിസര്‍വ് ബാങ്ക് ഈ തീരുമാനത്തിലേക്ക് എത്തുന്നത്. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ മാറ്റം കൊണ്ടുവരുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലും തുടര്‍ന്ന് ഏപ്രിലിലും ഇത്തരത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് മാറ്റിയിരുന്നു.
https://www.facebook.com/Malayalivartha