Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

ഈ പദ്ധതി കാണാതെ പോകരുത്... മകളുടെ കല്യാണത്തിനായി ഒരുമിച്ച് നടുവൊടിയാതെ ഇന്നേ സ്വരൂപിക്കാം; മോഡിയുടെ പുതിയ പദ്ധതിയ്ക്ക് ജനങ്ങളുടെ കൈയ്യടി

16 MARCH 2015 09:49 AM IST
മലയാളി വാര്‍ത്ത.

പെണ്‍കുട്ടികളുള്ള അച്ഛനമ്മമാരുടെ മനസില്‍ എല്ലാ കാലവും തീ തന്നെയാണ്. അവര്‍ക്ക് നല്ല വിദ്യാസം എല്ലാത്തിനുമുപരി വിവാഹം എന്നിവ ഏതൊരു രക്ഷകര്‍ത്താവിന്റേയും നടു ഒടിക്കുന്ന ഒന്നാണ്. പല കുടുംബവും പാപ്പരാകുന്നതും ഈ വിവാഹത്തോടെയാണ്. ഇത് മുന്നില്‍ കണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി മുന്‍കൈയ്യെടുത്ത് പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കായി പുതിയ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. രക്ഷിതാക്കള്‍ തുശ്ചമായ രൂപ നിക്ഷേപിക്കുമ്പോള്‍ നല്ലൊരു തുക സര്‍ക്കാര്‍ അവര്‍ക്കായി നല്‍കുന്നു. കുട്ടി പ്രായമാകുമ്പോള്‍ വലിയൊരു സമ്പാദ്യം ഇതിലൂടെ ലഭിക്കുന്നു. തുശ്ച വരുമാനക്കാരെപ്പോലും മുന്നില്‍ കണ്ടാണ് ഈ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.
കുഞ്ഞു പെണ്‍കുട്ടികളുളള മാതാപിതാക്കള്‍ക്കു മാത്രമായുളളതാണ് സുകന്യ സമൃദ്ധി നിക്ഷേപം. പെണ്‍കുട്ടികളുടെ ഭാവി ജീവിതം ശോഭനമാക്കാന്‍, മാതാപിതാക്കളുടെ മുന്നില്‍ ഇപ്പോള്‍ ലഭ്യമായ സമാനതകളില്ലാത്ത നിക്ഷേപ പദ്ധതിയും സുകന്യയായിരിക്കും. 
10 വയസ്സില്‍ താഴെയുളള പെണ്‍കുട്ടികളുടെ പേരില്‍ അച്ഛനന്മമാര്‍ക്കും രക്ഷിതാക്കള്‍ക്കും സുകന്യ അക്കൗണ്ടുകള്‍ തുടങ്ങാം. പദ്ധതിയുടെ ആദ്യവര്‍ഷമെന്ന നിലയില്‍ 2003 ഡിസംബര്‍ രണ്ടിനുശേഷം ജനിച്ച പെണ്‍കുട്ടികളുടെ പേരില്‍, ഇക്കൊല്ലം ഡിസംബര്‍ ഒന്നു വരെ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കും. പോസ്റ്റ് ഓഫിസുകള്‍, ഭാരതീയ സ്‌റ്റേറ്റ്്ബാങ്ക്(എസ്ബിഐ), ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ അംഗീകൃത പൊതുമേഖലാബാങ്കുകള്‍, ഐസിഐസിഐ ബാങ്ക് പോലെയുള്ള തിരഞ്ഞെടുത്ത സ്വകാര്യ ബാങ്കുകള്‍ എന്നിവിടങ്ങളിലെല്ലാം സുകന്യ അക്കൗണ്ടുകള്‍ തുറക്കാം. 
ഓരോവര്‍ഷവും ചുരുങ്ങിയത് 1000 രൂപയില്‍ തുടങ്ങി പരമാവധി 1.5 ലക്ഷം രൂപ വരെ സുകന്യ അക്കൗണ്ടില്‍ നിക്ഷേപിക്കാം. 100 രൂപയുടെ ഗുണിതങ്ങളായി ഒരു വര്‍ഷം എത്ര തവണ വേണമെങ്കിലും പണം അടയ്ക്കാം. ഏതെങ്കിലും ഒരു വര്‍ഷം പണം അടയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ക്കൂടി, തൊട്ടടുത്ത വര്‍ഷം അന്‍പതു രൂപ പിഴയോടുകൂടി ഏറ്റവും ചുരുങ്ങിയ നിക്ഷേപ തുക അടച്ച് അക്കൗണ്ട് തുടരാം. 14 കൊല്ലം പണം അടയ്‌ക്കേണ്ടതും 21 കൊല്ലം തികയുമ്പോള്‍ മുതലും പലിശയും കൂടി തിരികെ ലഭിക്കുന്നതുമായ രീതിയിലാണ് നിക്ഷേപം. ഒരു രക്ഷിതാവിന് പരമാവധി രണ്ടു കുട്ടികളുടെ പേരില്‍ സുകന്യ അക്കൗണ്ടുകള്‍ തുറക്കാം. ഒരേ കുട്ടിയുടെ പേരില്‍ ഒന്നിലധികം അക്കൗണ്ടുകള്‍ സാധ്യമല്ല. ഇരട്ടകളായ പെണ്‍കുട്ടികള്‍ ഉളള മാതാപിതാക്കള്‍ക്ക് മൂന്ന് സുകന്യ അക്കൗണ്ടുകള്‍ വരെ അനുവദിക്കും. നിക്ഷേപത്തിന് 9.1% വാര്‍ഷിക നിരക്കില്‍ ഓരോ വര്‍ഷവും പലിശ മുതലിനോടു ചേര്‍ത്ത് കൂട്ടുപലിശ രീതിയില്‍ നല്‍കുന്ന പലിശയ്ക്ക് ആദായനികുതി നല്‍കേണ്ടതില്ല. വിപണിയില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ക്ക് അനുസൃതമായി ഓരോ വര്‍ഷവും പലിശ നിരക്ക് വ്യത്യാസപ്പെടുത്തും.
21 വര്‍ഷമാണ് കാലാവധിയെങ്കിലും, അക്കൗണ്ടുളള കുട്ടിക്ക് 18 വയസു പൂര്‍ത്തീകരിക്കുമ്പോള്‍ ഉപരിപഠനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി, തൊട്ടു മുന്‍കൊല്ലം അക്കൗണ്ടില്‍ ബാക്കിനിന്ന തുകയുടെ 50% ഭാഗികമായി പിന്‍വലിച്ചെടുക്കാം. 18 വയസ്സ് തികയുകയും വിവാഹമാകുകയും ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് അക്കൗണ്ട് ക്ലോസ് ചെയത്, അതുവരെയുളള നിക്ഷേപ തുകയും പലിശയും തിരികെ എടുക്കാം. നിക്ഷേപം വട്ടമെത്തുമ്പോള്‍ തുക പിന്‍വലിക്കേണ്ട ആവശ്യമുണ്ടായിട്ടില്ലെങ്കില്‍ അന്നത്തെ നിരക്കില്‍ പലിശ തുടര്‍ന്നും ലഭിക്കുന്ന രീതിയില്‍ അക്കൗണ്ട് നിലനിര്‍ത്താം. അക്കൗണ്ടുളള കുട്ടിക്ക് കാന്‍സര്‍ തുടങ്ങിയ മാരകരോഗങ്ങള്‍ ഉണ്ടാകുന്ന അവസ്ഥയിലും അക്കൗണ്ടുകളില്‍നിന്ന് കാലാവധി എത്തുമുന്‍പു പണം പിന്‍വലിക്കാം.
സുകന്യ അക്കൗണ്ടില്‍ ഓരോ വര്‍ഷവും അടയ്ക്കുന്ന തുകയ്ക്ക് രക്ഷിതാവിന് നികുതി ഇളവ് ലഭിക്കും. ആദായ നികുതി വകുപ്പ് 80(സി) പ്രകാരം മറ്റ് അനുവദനീയമായ നിക്ഷേപങ്ങള്‍ക്ക് ഒക്കെക്കൂടി ലഭ്യമായ 1.5 ലക്ഷം രൂപ വരെയുളള പരിധിക്കുളളില്‍ മാത്രമേ ആദായ നികുതി ഇളവ് ലഭിക്കുന്നുളളു എന്ന പോരായ്മയുണ്ട്. സുകന്യ നിക്ഷേപത്തിന് ലഭിക്കുന്ന വാര്‍ഷിക പലിശയ്ക്കും വട്ടമെത്തുമ്പോള്‍ ലഭിക്കുന്ന തുകയ്ക്കും ആദായ നികുതി നല്‍കേണ്ടതില്ല.\"\"
റെക്കറിങ് നിക്ഷേപങ്ങള്‍ക്ക് കൂടി സ്രോതസ്സില്‍ നികുതി കുറവ് ചെയ്യല്‍ ബാധകമാക്കിയതോടെ കുട്ടികളുടെ പേരില്‍ ബാങ്കുകള്‍ നടപ്പാക്കുന്ന വിവിധ നിക്ഷേപ പദ്ധതികള്‍ പെണ്‍കുട്ടികളുടെ കാര്യത്തില്‍ സുകന്യയോളം മെച്ചമാകില്ല. 
കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നത് ലക്ഷ്യമിട്ടുകൊണ്ട് ഇന്‍ഷുറന്‍സ് കമ്പനികള്‍ വിപണനം നടത്തുന്ന പോളിസികളും സുകന്യയുടെ മുന്നില്‍ നിഷ്പ്രഭമാകുന്നു. പബ്ലിക് പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ ഇപ്പോള്‍ ലഭിക്കുന്നത് 8.7% വാര്‍ഷിക പലിശ മാത്രമാണ് എന്നതും പെണ്‍കുട്ടികളുളള അച്ഛനമ്മമാരുടെ ഇടയില്‍ സുകന്യയുടെ പ്രചാരം വര്‍ദ്ധിപ്പിക്കും.
ഇന്ന് അല്‍പം മാറ്റിവച്ചാല്‍ നാളെ നടുവൊടിയാതെ ആശ്വാസമാകും ഇത്, തീര്‍ച്ച.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (39 minutes ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (1 hour ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (1 hour ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (1 hour ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (1 hour ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (2 hours ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (2 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (3 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (3 hours ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (4 hours ago)

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന  (4 hours ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (4 hours ago)

Malayali Vartha Recommends