Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം


ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു

ഭവന നിര്‍മാണം: പട്ടിക വിഭാഗക്കാര്‍ക്ക് ധനസഹായം മൂന്നു ലക്ഷമാക്കി

17 MARCH 2015 09:17 AM IST
മലയാളി വാര്‍ത്ത.

തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന ഭവന നിര്‍മാണ പദ്ധതികളില്‍ പട്ടിക വിഭാഗക്കാര്‍ക്കുള്ള ധനസഹായം രണ്ടു ലക്ഷം രൂപയില്‍നിന്ന് മൂന്നു ലക്ഷമാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. വികേന്ദ്രീകൃതാസൂത്രണം സംബന്ധിച്ച സംസ്ഥാന ഏകോപന സമിതിയാണ് തീരുമാനമെടുത്തത്.
പട്ടിക വിഭാഗം ഭവനങ്ങളില്‍ വിദ്യാര്‍ഥികളുണ്ടെങ്കില്‍ അവര്‍ക്കായി ഫര്‍ണിച്ചര്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തില്‍ താഴെ ചെലവു വരുന്ന പഠനമുറി നിര്‍മിച്ചു നല്‍കണമെന്ന കിലയുടെ നിര്‍ദേശം തത്വത്തില്‍ അംഗീകരിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ സ്പില്‍ ഓവര്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കാനുള്ള സമയം 31 വരെ നീട്ടി. നടപ്പു വര്‍ഷത്തെ പദ്ധതികള്‍ക്ക് ഭേദഗതിയുണ്ടെങ്കില്‍ 25നു മുന്‍പ് നടത്താനും അനുമതിയായി.
പട്ടികജാതി വികസന വകുപ്പ് ഈ സാമ്പത്തിക വര്‍ഷം മുതല്‍ നടത്തുന്ന ഭവന നിര്‍മാണത്തിനുള്ള ധനസഹായം രണ്ടു ലക്ഷത്തില്‍നിന്നു മൂന്നു ലക്ഷമാക്കിയതിനെ തുടര്‍ന്നാണ് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിയിലും വര്‍ധന ബാധകമാക്കിയത്. എന്നാല്‍, നേരത്തെ ഗഡുക്കള്‍ വാങ്ങിയവര്‍ക്ക് ബാക്കിയുള്ള തുകയില്‍ വര്‍ധന ആനുപാതികമായിരിക്കും.
സഹായ വര്‍ധന സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങളുമുണ്ട്. സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങള്‍ വഴി ഏറ്റവും കൂടുതല്‍ വീടുകള്‍ നല്‍കുന്നത് കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഇന്ദിര ഭവന പദ്ധതി (ഐഎവൈ) ആണ്. ഇതില്‍ കേന്ദ്ര വിഹിതം ഓരോ വീടിനും 70,000 രൂപ മാത്രമാണ്. നിലവില്‍ ഐഎവൈ വഴി പൊതുവിഭാഗത്തിനും പട്ടിക ജാതിക്കാര്‍ക്കും രണ്ടു ലക്ഷവും പട്ടിക വര്‍ഗക്കാര്‍ക്ക് 2.5 ലക്ഷവുമാണ് നല്‍കുന്നത്. കേന്ദ്ര വിഹിതം കഴിച്ചുള്ള തുക ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ 25 : 40 : 35 എന്ന അനുപാതത്തില്‍ അവരുടെ ഫണ്ടില്‍നിന്നാണ് നല്‍കേണ്ടത്.

ഇപ്പോഴത്തെ വര്‍ധന ഐഎവൈക്ക് ബാധകമാണോ എന്നു വ്യക്തമല്ല. വര്‍ധന ബാധകമാക്കിയാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ കൂടുതല്‍ പ്രയാസത്തിലാകും. അധികം വേണ്ടിവരുന്ന പണം പട്ടികജാതി വികസന വകുപ്പോ സര്‍ക്കാരോ പ്രത്യേകമായി നല്‍കിയില്ലെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഭവന പദ്ധതി അനിശ്ചിതത്വത്തിലായേക്കും. ശ്മശാനം, കളിസ്ഥലം എന്നിവയ്ക്ക് ഇനി പട്ടിക വിഭാഗത്തിന്റെ ഫണ്ട് വിനിയോഗിക്കാനാവില്ലെന്നും തീരുമാനമായിട്ടുണ്ട്. വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ രക്ഷാകര്‍ത്താക്കള്‍ക്ക് കൗണ്‍സലിങ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന...  (6 minutes ago)

അണ്ടർ 17 പെൺകുട്ടികളുടെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ 14 ഗോളിന്‌ ഇറാഖിനെ പരാജയപ്പെടുത്തി    (17 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (21 minutes ago)

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (31 minutes ago)

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_  (38 minutes ago)

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (47 minutes ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (55 minutes ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (1 hour ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (1 hour ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (8 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (8 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (9 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (9 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (9 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (9 hours ago)

Malayali Vartha Recommends