ഓഹരി വിപണിയില്‍ നേട്ടം....റെക്കോര്‍ഡ് താഴ്ചയില്‍ നിന്നും രൂപ തിരിച്ചുകയറി
ഓഹരി വിപണിയില്‍ നേട്ടം....റെക്കോര്‍ഡ് താഴ്ചയില്‍ നിന്നും രൂപ തിരിച്ചുകയറി. വിനിമയത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ നാലുപൈസയുടെ നേട്ടമാണ് രൂപയ്ക്ക് ഉണ്ടായത്. 84.71 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം.
ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും അസംസ്‌കൃത എണ്ണയുടെ വില ഉയരുന്നതുമാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നത്. ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കും രൂപയുടെ മൂല്യത്തില്‍ പ്രതിഫലിക്കുന്നുണ്ട്.
അതേസമയം ഓഹരി വിപണി ഇന്നും നേട്ടത്തിലാണ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്സ് 200 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റമാണ് ദൃശ്യമായത്.
"
https://www.facebook.com/Malayalivartha