ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സക്‌സ് 650 പോയിന്റ് മുന്നേറി, നിഫ്റ്റി 22,550 പോയിന്റ് മുകളിൽ വ്യാപാരം

ഓഹരി വിപണിയില്‍ മുന്നേറ്റം. ബിഎസ്ഇ സെന്‍സക്‌സ് 650 പോയിന്റാണ് മുന്നേറിയത്. നിഫ്റ്റി 22,550 പോയിന്റ് മുകളിലാണ് വ്യാപാരം .
കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍ വാങ്ങിക്കൂട്ടാമെന്ന പ്രതീക്ഷയാണ് വിപണിയിലുള്ളത്. എണ്ണവില കുറഞ്ഞതും ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഉണ്ടായ കുതിച്ചു ചാട്ടവും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.
രണ്ടുദിവസത്തിനിടെ ഡോളറിനെതിരെ 175 പൈസയുടെ മുന്നേറ്റമാണ് രൂപ കാഴ്ചവെച്ചത്. എണ്ണവില ബാരലിന് 105 ഡോളറിലേക്കാണ് താഴ്ന്നത്. റഷ്യന്‍ എണ്ണ ആഗോള വിപണിയില്‍ എത്തുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ പ്രതിഫലിച്ചത്.
പ്രധാനമായി ഐടി ഓഹരികളില്‍ ഉണ്ടായ മുന്നേറ്റമാണ് ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിക്ക് കരുത്തേകിയത്. നിഫ്റ്റി ഐടി സൂചിക മൂന്ന് ശതമാനമാണ് ഉയര്‍ന്നത്. പ്രധാനമായി ഐടിസി, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര ഓഹരികളാണ് നേട്ടം ഉണ്ടാക്കുന്നത്. ഇതിന് പുറമേ എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, അദാനി എന്റര്‍പ്രൈസസ് ഓഹരികളും നേട്ടത്തിലാണ്.
പ്രധാനമായി നഷ്ടം നേരിടുന്നത് മാക്‌സ് ഹെല്‍ത്ത്‌കെയര്‍, മാരുതി സുസുക്കി, എന്‍ടിപിസി, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, കൊട്ടക് മഹീന്ദ്ര ഓഹരികളാണ്.
https://www.facebook.com/Malayalivartha



























