Widgets Magazine
02
Jun / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗാസയിൽ സമഗ്ര വെടിനിർത്തൽ നടപ്പാക്കാൻ, ജോ ബൈഡൻ മുന്നോട്ടുവെച്ച നിർദേശം ഇസ്രായേലിനെ കൊണ്ട് അംഗീകരിപ്പിക്കാൻ തിരക്കിട്ട നീക്കത്തിൽ അമേരിക്ക:- വെടിനിർത്തൽ വേണമെന്ന് ഹമാസ്...


അടിമുടി മാറ്റങ്ങള്‍... വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും; 3 ലക്ഷത്തോളം കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്; എസ്എസ്എല്‍സി മൂല്യനിര്‍ണയത്തിലെ പൊളിച്ചെഴുത്ത് അടക്കം ഈ അധ്യയനവര്‍ഷം ഒരുപാട് മാറ്റങ്ങളാണ് വിദ്യാര്‍ത്ഥികളെ കാത്തിരിക്കുന്നത്


തൃശൂരില്‍ വലിയ നാശം... സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മലയോര മേഖലകളിലടക്കം ജാഗ്രതാ നിര്‍ദേശം; തൃശൂരില്‍ ശക്തമായ മഴ; ഇടിമിന്നലില്‍ ജില്ലയില്‍ രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു


ചൊവ്വ വരെ സസ്‌പെന്‍സ്... എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളിലും കേരളത്തില്‍ ബിജെപി ഒരു സീറ്റ് നേടുമെന്ന്; കേരളത്തില്‍ യുഡിഎഫിന് മേധാവിത്തം ഉണ്ടാകുമെന്നാണ് എല്ലാ എക്‌സിറ്റ് പോളുകളും പറയുന്നത്; സര്‍വേ ഫലിച്ചാല്‍ എല്‍ഡിഎഫ് ശൂന്യമാകും; 377 സീറ്റുകളോടെ എന്‍ഡിഎ അധികാരത്തില്‍ വരുമെന്ന് ജന്‍ കി ബാത് എക്‌സിറ്റ് പോള്‍


ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍... വോട്ടെണ്ണല്‍ ജൂണ്‍ നാലിന്, സുതാര്യവും സുരക്ഷിതവുമായി വോട്ടെണ്ണല്‍ പ്രക്രിയ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു, രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും

നോട്ട് പിൻവലിക്കൽ : സാധാരണക്കാർ അറിയേണ്ടത്

15 NOVEMBER 2016 02:31 PM IST
മലയാളി വാര്‍ത്ത

നോട്ടുകള്‍ക്കായി സാധാരണക്കാര്‍ നെട്ടോട്ടമോടുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. ഇതിനിടയിൽ പലതവണ ബാങ്കിൽ ചെന്ന് കള്ളനോട്ട് വെളുപ്പിക്കുന്നവരും കുറവല്ല . കള്ളപ്പണം വെളുപ്പിക്കാന്‍ വന്‍കിടക്കാര്‍ സാധാരണക്കാരെ വ്യാപകമായി ഉപയോഗിക്കുന്നു. ഇത് സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനു പുറമെ ഇത്തരമൊരു നിലപാട് എടുത്തതിന്റെ ഉദ്ദേശ ശുദ്ധി ഇല്ലാതെയാക്കുകയും ചെയ്യും. ഇത്തരം പ്രവൃത്തി നേരിടുന്നതിനായി കടുത്ത പരിഷ്കരണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ വീണ്ടും. നോട്ടുകള്‍ മാറാന്‍ എത്തുന്നവരുടെ വിരലില്‍ മഷി പുരട്ടാനാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. ഒരേ ആളുകള്‍ തന്നെ പലതവണ ബാങ്കുകളില്‍ പണം മാറാന്‍ എത്തുന്നുവെന്നും ഇങ്ങനെ കള്ളപ്പണം വെളുപ്പിക്കുന്നുവെന്നും വ്യക്തമാക്കിയാണ് പുതിയ നടപടി.
കറന്‍സി പിന്‍വലിച്ച തീരുമാനവുമായി ബന്ധപ്പെട്ട് സാധാരണക്കാർ അറിയേണ്ട 10 കാര്യങ്ങള്‍
1. കറന്‍സി പിന്‍വലിച്ച തീരുമാനം പിന്‍വലിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
2. പിന്‍വലിച്ച 1000,500 കറന്‍സികള്‍ ജില്ലാ സഹകരണ ബാങ്കുകള്‍ വഴി മാറ്റി നല്‍കാനാവില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. പഴയ നോട്ടുകള്‍ നിക്ഷേപമായി സ്വീകരിക്കാനുള്ള അനുമതിയും പിന്‍വലിച്ചു.നേരത്തെ പ്രാദേശിക സഹകരണ ബാങ്കുകള്‍ ഒഴികെയുള്ള ബാങ്കുകളില്‍ പിന്‍വലിച്ച പണം മാറ്റി നല്‍കാന്‍ അനുമതി നല്‍കുമെന്നായിരുന്നു വിവരം.
3. രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഈ മാസം 24 വരെ പാര്‍ക്കിംഗ് ഫീസ് ഈടാക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.
4.നോട്ടു നിയന്ത്രണത്തിലെ അപാകതകളില്‍ പ്രതിഷേധിച്ച്‌ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് കടകളടച്ചിടാനുള്ള തീരുമാാനത്തില്‍ നിന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പിന്മാറി.
5.കറന്‍സി പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രാജ്യത്തെ ഏഴോളം പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്നു. ഉടന്‍ ആരംഭിക്കാനിരിക്കുന്ന പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ഇക്കാര്യം ഉയര്‍ത്തി കേന്ദ്രസര്‍ക്കാറിനെ പ്രതിസന്ധിയിലാക്കാനാണ് പ്രതിപക്ഷ തീരുമാനം.
6. വെള്ളിയാഴ്ച വരെ രാജ്യത്തെ ദേശീയ പാതകളില്‍ ടോള്‍ പിരിവ് നിര്‍ത്തലാക്കിയതായും സര്‍ക്കാര്‍ അറിയിച്ചു.
7.ഒരു ദിവസം എ.ടി.എമ്മുകളില്‍ നിന്നും പിന്‍വലിക്കാവുന്ന തുക 2000ല്‍ നിന്നും 2500ലേക്ക് ഉയര്‍ത്തി. ഒരാഴ്ച 20,000 രൂപ പിന്‍വലിക്കാമായിരുന്നത് 24,000 രൂപയായി ഉയര്‍ത്തി. പിന്‍വലിച്ച തുക മാറ്റിയെടുക്കാവുന്ന തുക 4500 രൂപയാക്കി ഉയര്‍ത്തി. നേരത്തെ ഇത് 4000 രൂപയായിരുന്നു.
8. പിന്‍വലിച്ച 500, 1000 രൂപ നോട്ടുകള്‍ ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 10 ദിവസം കൂടി നീട്ടി നല്‍കി. നവംബര്‍ 24വരെ ചില പ്രത്യേക സേവനങ്ങള്‍ക്ക് ഈ നോട്ടുകള്‍ ഉപയോഗിക്കാനാണ് കേന്ദ്രത്തിന്റെ അനുമതി. സര്‍ക്കാര്‍ ആശുപത്രികള്‍, പെട്രോള്‍ പമ്ബുകള്‍, ടോള്‍ ബൂത്തുകള്‍, പൊതുഗതാഗത സംവിധാനങ്ങള്‍,​ വിമാന ടിക്കറ്റ്,​ പാല്‍ ബൂത്തുകള്‍,​ ശ്മശാനങ്ങള്‍ എന്നിവിടങ്ങളിലാണ് പഴയ നോട്ടുകള്‍ ഉപയോഗിക്കാനാവുക.
9. പുതിയ 2000 രൂപയുടെ നോട്ടുകള്‍ ചൊവ്വാഴ്ച മുതല്‍ വിവിധ എ.ടി.എമ്മുകളില്‍ നിന്ന് ലഭിച്ചു തുടങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. നോട്ടുകള്‍ എ.ടി.എമ്മുകളില്‍ നിറയ്ക്കുന്നതിനായി പ്രത്യേക ടാസ്ക് ഫോഴ്സിനെ രൂപീകരിച്ചതായും കേന്ദ്ര സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ് പറഞ്ഞു.
10. രാജ്യത്ത് എ.ടി.എം ഉപയോഗിക്കുന്നവരില്‍ നിന്ന് ചാര്‍ജ് ഈടാക്കരുതെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചു. മറ്റ് ബാങ്കുകളുടെ എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിച്ചാലും ചാര്‍ജ് ഈടാക്കരുതെന്നും ഈ ഇളവ് ഡിസംബര്‍ 30 വരെ തുടരണമെന്നും നിര്‍ദ്ദേശമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബൈഡൻ മുന്നോട്ടുവെച്ച ഗാസയിലെ വെടിനിർത്തൽക്കരാർ, അനുകൂലമായി പ്രതികരിക്കുമെന്ന് ഹമാസ് നേതൃത്വം, ഹമാസിനെ പൂർണമായും ഇല്ലാതാക്കാതെ ഗാസയിലെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഇസ്രയേൽ...!!!  (6 minutes ago)

മാത്യു കുഴൽനാടൻ രണ്ടും കൽപ്പിച്ച്, സി.എം.ആർ.എൽ എക്സലോജിക് മാസപ്പടി ഇടപാടിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണ ആവശ്യം തള്ളിയ വിജിലൻസ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിയെ സമീപിച്ചു, വിധി പുനഃപരിശോധിക്  (14 minutes ago)

14 വയസ്സായ മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന് 14 വര്‍ഷം കഠിനതടവും പിഴയും  (19 minutes ago)

പത്തനംതിട്ട പുതുശ്ശേരി മാവേലി സ്റ്റോറിലെ അഴിമതി. മാവേലി ഷോപ്പ് മാനേജർ  ബേബി സൗമ്യ 12 വർഷം കഠിനതടവും 8,07,000/- രൂപ പിഴയും.  (30 minutes ago)

കോഴിക്കോട്ട് ഓട്ടോറിക്ഷ മതിലില്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു  (37 minutes ago)

ഗാസയിൽ സമഗ്ര വെടിനിർത്തൽ നടപ്പാക്കാൻ, ജോ ബൈഡൻ മുന്നോട്ടുവെച്ച നിർദേശം ഇസ്രായേലിനെ കൊണ്ട് അംഗീകരിപ്പിക്കാൻ തിരക്കിട്ട നീക്കത്തിൽ അമേരിക്ക:- വെടിനിർത്തൽ വേണമെന്ന് ഹമാസ്...  (54 minutes ago)

വടക്കഞ്ചേരി പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ടോള്‍ നിരക്കു വര്‍ധിപ്പിക്കും...  (1 hour ago)

തൃശ്ശൂരില്‍ മിന്നലേറ്റ് രണ്ട് മരണം... ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല  (1 hour ago)

മന്ത്രി ഗണേഷ് കുമാറിനെതിരെ യദു ഹൈക്കോടതിയിലേയ്ക്ക്... ജോലിയിൽ എന്ത് കൊണ്ട് തന്നെ തിരിക്കെ കയറ്റുന്നില്ലെന്ന് യാദുവിന്റെ ചോദ്യം..!  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി... മഞ്ചേരിയില്‍ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ടുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു...  (1 hour ago)

ഇ - പുസ്തകങ്ങളുമായി എസ് സി ഇ ആര്‍ ടി ... പുതുക്കിയ പാഠപുസ്തകങ്ങള്‍ എസ് സി ഇ ആര്‍ ടി വെബ്‌സൈറ്റില്‍ ...  (1 hour ago)

സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണ ഒന്നര ലക്ഷത്തിന്റെ മൊബൈല്‍ഫോണ്‍ വീണ്ടെടുത്ത് നല്‍കി അഗ്‌നിരക്ഷാ സേന  (2 hours ago)

ജൂണ്‍ മാസത്തില്‍ രാജ്യത്ത് മൊത്തം 12 ദിവസം ബാങ്കുകള്‍ക്ക് അവധി....  (2 hours ago)

ടര്‍ബോയുടെ ഷൂട്ടിങ്ങിനിടെ മമ്മൂട്ടിക്ക് പറ്റിയ അപകടത്തെ കുറിച്ച് മനസ് തുറന്ന് സംവിധായകന്‍  (2 hours ago)

മണിപ്പൂരില്‍ ശക്തമായ ഭൂചലനം... റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തി  (2 hours ago)

Malayali Vartha Recommends