Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

നോട്ടു നിരോധിച്ചതോടെ സര്‍വവും ഓണ്‍ലൈന്‍ വഴി

21 NOVEMBER 2016 04:21 PM IST
മലയാളി വാര്‍ത്ത

നോട്ടുഒഴിവാക്കല്‍ പ്രഖ്യാപനത്തിനു ശേഷം പ്രസ്തുത നടപടിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും വച്ച് പ്രമുഖ ദേശീയ മാധ്യമങ്ങളില്‍ ഫുള്‍പേജ് പരസ്യമുണ്ടായിരുന്നു. പരസ്യം നല്‍കിയത് 'പേ ടിഎം' എന്ന ഓണ്‍ലൈന്‍ കച്ചവട തിമിംഗലവും. എന്തായാലും പേ ടിഎമ്മിന്റെ ആ നടപടി വെറുതെ ആയില്ലെന്നു തെളിയിക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. നോട്ടു നിരോധനത്തെ തുര്‍ന്ന് പേ ടിഎമ്മിന്റെ പ്രതിദിന ഇടപാടുകളില്‍ അരക്കോടി രൂപയ്ക്കു മുകളിലാണ് വര്‍ദ്ധവ് ഉണ്ടായിരിക്കുന്നത്.
മൊബൈല്‍, ഡിറ്റിഎച്ച് തുടങ്ങിയവയുടെ റീചാര്‍ജ്ജുകള്‍ക്കായാണ് ജനങ്ങള്‍ പേടിഎമ്മിനെ ആശ്രയിച്ചുകൊണ്ടിരുന്നത്. കേന്ദ്രസര്‍ക്കാര്‍ 500- 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കുകയും പകരം രണ്ടായിരം രൂപയുടെ നോട്ടുകള്‍ മാത്രം ഇറക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ 'ഓണ്‍ലൈന്‍ റിചാര്‍ജ്ജി'നുള്ള ആവശ്യക്കാര്‍ കൂടുകയും അവര്‍ പേ ടിഎമ്മിനെ തേടിയെത്തുകയുമായിരുന്നു.

ഇതോടെ പേ ടിഎമ്മിന്റെ വരുമാനം കുത്തനെ കൂടുകയും ചെയ്തു. ഈ സാമ്ബത്തിക വര്‍ഷാവസാനത്തോടെ 24,000 കോടി രൂപയുടെ മൂല്യമുള്ള ഇടപാടുകള്‍ നടത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് പേടി എമ്മിന്റെ സീനിയര്‍ എക്‌സിക്യുട്ടീവ് വിജയ് ശേഖര്‍ ശര്‍മ്മ അറിയിച്ചിട്ടുണ്ട്.

നോട്ട് പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് പേടിഎമ്മിന്റെ പരസ്യം വന്നിരുന്നു. പ്രധാനമന്ത്രിയുടെ ചിത്രം സഹിതമാണ് പേടിഎം പരസ്യം നല്‍കിയിരുന്നത്. ഈ പത്രപരസ്യം ഏറെ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. നവംബര്‍ എട്ടിന് രാത്രിയിലാണ് നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തെ അഭിനന്ദിച്ചുകൊണ്ടു പിറ്റേദിവസം പുലര്‍ച്ചേ ഇറങ്ങിയ പത്രങ്ങളില്‍ പരസ്യം നല്‍കിയ പേടിഎം നടപടിയാണ് വിമര്‍ശനത്തിന് കാരണമായത്.

മാത്രമല്ല പ്രഖ്യാപനം വന്നയുടനെ പേടിഎം ഉടമ വിജയ് ശര്‍മ്മ സോഷ്യല്‍ മീഡിയ വഴി പ്രധാനമന്ത്രിക്കു അഭിനന്ദനം അറിയിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. പത്രങ്ങളില്‍ പേടിഎം പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചതിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ശക്തമായി പ്രതികരിച്ചിരുന്നു. രാജ്യത്തെ ഭൂരിഭാഗം വരുന്ന നോട്ടുകള്‍ പിന്‍വലിച്ചതിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ പേടിഎം ആശണന്നും കെജ്രിവാള്‍ ആരോപിച്ചിരുന്നു. ഈ കമ്ബനിയുമായി എന്ത് ഇടപാടാണ് മോദിക്കുള്ളതെന്നു വ്യക്തമാക്കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നു.

രാജ്യത്ത് 1000- 500 രൂപ നോട്ടുകള്‍ പിന്‍വലിച്ച നടപടിയുടെ ഗുണഭോക്താക്കള്‍ പേടിഎം ആണെന്നുള്ളതാണ് ഇവിടെ വ്യക്തമാകുന്നത്. ഇത് തീര്‍ത്തും നാണക്കേടാണ്. നാളെ ഈ കമ്ബനിയുടെ ഭാഗത്ത് തെറ്റുകണ്ടാല്‍ ആരാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കേണ്ടതെന്നും മോദി വ്യക്തമാക്കണം. മോദിയുടെ തീരുമാനം കൊണ്ട് ഏറ്റവും കൂടുതല്‍ മനട്ടമുണ്ടാകുന്നത് പേടിഎമ്മിനാണെന്നു വ്യക്തമായിക്കഴിഞ്ഞു. അതിനു തെളിവാണ് പിറ്റേ ദിവസം പേടിഎമ്മിന്റെ പരസ്യത്തില്‍ മോദി പ്രത്യക്ഷപ്പെട്ടതും. എന്താണ് നിങ്ങള്‍ തമ്മിലുള്ള കരാറെന്ന വ്യക്തമാക്കണം- കെജ്രിവാള്‍ പറഞ്ഞു.

മോദി സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ തീരുമാനം വന്നതിനെ തുടര്‍ന്ന് ഏറ്റവും അടുത്തുള്ള പേടിഎം വ്യാപാരികളുടെ വിവരങ്ങള്‍ നല്‍കുന്ന 'നിയര്‍ ബൈ' സംവിധാനം കമ്ബനി അവതരിപ്പിച്ചിരുന്നു. ഏതാണ്ട് 8,50,000 ഓഫ്‌ലൈന്‍ വ്യാപാരികള്‍ പേടിഎം ഇടപാട് സ്വീകരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. റിലയന്‍സ് ജിയോയുടെ പരസ്യത്തില്‍ മുമ്ബ് മോദിയുടെ തന്നെ ചിത്രം ഉപയോഗിച്ചതും വന്‍ വിവാദമാണ് ക്ഷണിച്ചു വരുത്തിയിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (1 hour ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (1 hour ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (2 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (2 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (2 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (3 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (4 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (4 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (4 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (5 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (5 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (5 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (7 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (7 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (7 hours ago)

Malayali Vartha Recommends