സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡും ഭേദിച്ച് കുതിക്കുന്നു . പവന് 24,880 രൂപ

സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഉയരുന്നു . ഗ്രാമിന് 3,110 രൂപയും പവന് 24,880 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഫെബ്രുവരി ഒന്നിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഗ്രാമിന് 20 രൂപയുടെയും പവന്‍ 160 രൂപയുടെയും വര്‍ധനവാണുണ്ടായിരിക്കുന്നത്. രൂപയുടെ മൂല്യത്തകര്‍ച്ചയും, വിവാഹ ആവശ്യകത വര്‍ദ്ധിച്ചതും, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവിലയിലുണ്ടായ വര്‍ദ്ധനവുമാണ് സ്വര്‍ണ്ണ വില റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയരാന്‍ ഇടയാക്കിയത്.
അതേസമയം, രാജ്യത്തെ സ്വര്‍ണ്ണ ഇറക്കുമതിയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ 1000 ടണ്‍ വരെ ഇറക്കുമതിയുണ്ടായിരുന്ന സ്വര്‍ണ്ണം ഇപ്പോള്‍ 750 മുതല്‍ 800 ടണ്‍ വരെ ആയി കുറഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha