സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നതോടെ വിപണിയില്‍ ആവശ്യക്കാര്‍ ഏറെ... വില വീണ്ടും കൂടാന്‍ സാധ്യത

കേരളത്തില്‍ തിങ്കളാഴ്ച പവന് 80 രൂപ വര്‍ധിച്ച് 24,880 രൂപയിലെത്തി. കഴിഞ്ഞ ദിവസത്തെ 24,800 രൂപ എന്ന റെക്കോഡാണ് ഇതോടെ തിരുത്തപ്പെട്ടത്. വില വീണ്ടും റെക്കോഡുകള്‍ ഭേദിച്ച് മുന്നേറാന്‍ തുടങ്ങിയതോടെ വിപണിയില്‍ ആവശ്യക്കാരേറി. ഇനിയും വില കൂടുമോ എന്ന പരിഭ്രാന്തിയാണ് ഇതിനു പിന്നില്‍. ആഭ്യന്തര വിപണിയില്‍ വില തകര്‍ത്തു കയറാന്‍ പ്രധാന കാരണം ഇതാണ്. വില ഇനിയും ഉയരുമെന്നാണ് സൂചന.
അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ധനയ്ക്കപ്പുറം ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ വിലയിടിവാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില കൂടാന്‍ മറ്റൊരു കാരണം.
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കം നിലനില്‍ക്കുന്നതും ഓഹരി വിപണികളിലെ അനിശ്ചിതത്വവുമാണ് സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂട്ടുന്നത്. പ്രതിസന്ധി ഘട്ടങ്ങളിലെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് ഉണ്ടാകാറുണ്ട്. ഈ വര്‍ഷം ഇതിനോടകം 1440 രൂപയുടെ വര്‍ധനയാണ് പവന്‍വിലയിലുണ്ടായത്.
https://www.facebook.com/Malayalivartha