സ്വര്‍ണവിലയില്‍ കുറവ്, തുടര്‍ച്ചയായ രണ്ടാം ദിവസവും ആഭ്യന്തര വിപണിയില്‍ വിലയിടിവ്, പവന് 24,640 രൂപ

സ്വര്‍ണവില ഇന്ന് കുറഞ്ഞു. പവന് 160 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില ഇടിയുന്നത്. റിക്കോര്‍ഡ് ഭേദിച്ച് മുന്നേറിയ ശേഷം തുടര്‍ച്ചയായി രണ്ടു ദിവസം വിലയിടിയുന്നത് ആദ്യമാണ്.
24,640 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 3,080 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ജനുവരി മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
"
https://www.facebook.com/Malayalivartha