സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ചു മുന്നേറുന്നു.... ചരിത്രത്തില്‍ ആദ്യമായി പവന് 39,000 കടന്നു
ചരിത്രത്തില്‍ ആദ്യമായി പവന് 39,000 കടന്നു. ഇന്ന് സ്വര്‍ണ്ണ വില ഗ്രാമിന് 75 രൂപ കൂടി. പവന് 39,200 രൂപയായി. ഇന്നലെ പവന് 38600 രൂപയായിരുന്നു. ഒറ്റയടിക്ക് വര്‍ധിച്ചത് 600 രൂപയാണ്.അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയരുകയാണ്. ഒരു ട്രോയ് ഔണ്‍സിന് 1, 944 ഡോളറാണ് വില. കഴിഞ്ഞ ജൂലൈ ആറിന് സ്വര്‍ണവില കുറഞ്ഞിരുന്നു. പവന് 35,800 രൂപയായിരുന്നു വില. എന്നാല്‍ പിന്നീട് സ്വര്‍ണവിലയില്‍ വലിയ വര്‍ധനവാണുണ്ടായത്. 2800 രൂപയാണ് ഇക്കാലയളവില്‍ വര്‍ധിച്ചത്.
യുഎസ്- ചൈന തര്‍ക്കം മുറുകുന്നതും ഡോളറിന്റെ മൂല്യം ഇടിഞ്ഞതുമാണ് ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ പെട്ടെന്നുണ്ടായ വര്‍ധനയ്ക്ക് പിന്നില്‍.
"
https://www.facebook.com/Malayalivartha