സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍... ഗ്രാമിന് 5,000 രൂപ
റെക്കോര്‍ഡുകളെല്ലാം ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില പുതിയ ഉയരങ്ങളിലെത്തി. പവന് 40,000 എന്ന സര്‍വകാല റെക്കോര്‍ഡിലാണ് ഇന്ന് സ്വര്‍ണവില രേഖപ്പെടുത്തിയത്. ഗ്രാമിന് 5,000 രൂപയാണ് വില. കഴിഞ്ഞ കുറേ ദിവസങ്ങളായി തുടര്‍ച്ചയായി വര്‍ധനയാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തുന്നത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തില്‍ 35800 രൂപയിലേക്ക് താഴ്ന്നിരുന്നു. തുടര്‍ന്ന് പടിപടിയായി ഉയര്‍ന്നാണ് പുതിയ ഉയരം കുറിച്ചത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ ഒഴുകി എത്തുകയാണ്. അതാണ് സ്വര്‍ണ വില ഗണ്യമായി ഉയരാന്‍ കാരണം
"
https://www.facebook.com/Malayalivartha