സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്.... പവന് 800 രൂപയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത് സ്വര്‍ണവലയില്‍ വീണ്ടും കുതിപ്പ്. പവന് 800 രൂപകൂടി 40,000 രൂപയായി. 5000 രൂപയാണ് ഗ്രാമിന്റെ വില. ഓഗസ്റ്റ് ഏഴിന് ഏറ്റവും ഉയര്‍ന്ന നിരക്കായ 42,000 രൂപയിലെത്തിയശേഷം 39,200 രൂപയിലേയ്ക്ക് താഴ്ന്നിരുന്നു. തുടര്‍ന്നാണ് വീണ്ടും വിലകൂടാന്‍ തുടങ്ങിയത്.
ആഗോള വിപോണിയിലെ വിലവര്‍ധനതന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,987.51ഡോളര്‍ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നു. ഡോളര്‍ തളര്‍ച്ചനേരിട്ടതാണ് പെട്ടെന്നുണ്ടായ വിലവര്‍ധനവിന് പിന്നില്‍.
"
https://www.facebook.com/Malayalivartha