സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 37,800 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. ഇന്ന് പവന് 120 രൂപകൂടി 37,800 രൂപയായി. 4725 രൂപയാണ് ഗ്രാമിന്റെ വില. രണ്ടുദിവസമായി 37,680 രൂപ നിലവാരത്തില്‍ തുടരുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ വര്‍ധനയ്ക്കുശേഷം ആഗോള വിപണിയില്‍ സ്വര്‍ണവില സ്ഥിരതയാര്‍ജിച്ചു.
ഒരു ഔണ്‍സിന് 1,892.51 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. യു.എസ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കരുതലോടെയാണ് നിക്ഷേപകരുടെ നീക്കം.
"
https://www.facebook.com/Malayalivartha