സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്... പവന് 320 രൂപയുടെ വര്‍ദ്ധനവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്. തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും പവന് 320 രൂപകൂടി. ഇതോടെ ശനിയാഴ്ച പവന്റെ വില 38,720 രൂപയായി ഉയര്‍ന്നു. 4840 രൂപയാണ് ഗ്രാമിന്. വെള്ളിയാഴ്ചയും പവന് 320 രൂപകൂടി 38,400 രൂപയിലെത്തിയിരുന്നു.
ഇതോടെ അഞ്ചുദിവസത്തിനിടെ ആയിരത്തിലേറെ രൂപയുടെ വര്‍ധനവാണുണ്ടായത്. ഓഗസ്റ്റില്‍ പവന് 42,000 രൂപയിലെത്തിയതിനുശേഷം വിലയില്‍ കാര്യമായ ഇടിവുണ്ടായിരുന്നു. ആഗോള വിപണിയിലെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും വില ഉയരുന്നത്. ആഗള വിപണിയില്‍ ഔണ്‍സിന് 1,951.45 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
"
https://www.facebook.com/Malayalivartha