സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.. പവന് ഒറ്റയടിക്ക് 1200 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന്റെ വിലയില്‍ ഇന്ന് 1200 രൂപയാണ് താഴെപ്പോയത്. ഇതോടെ വില 37,680 രൂപ നിലവാരത്തിലെത്തി. 4710 രൂപയാണ് ഗ്രാമിന്. നവംബര്‍ ഒന്നിന് 37,680 നിലവാരത്തിലെത്തിയതിനുശേഷം തുടര്‍ച്ചയായ ദിവസങ്ങളില്‍ വിലവര്‍ധിക്കുന്ന പ്രവണതയായിരുന്നു.
തിങ്കളാഴ്ച 38,880 രൂപയിലെത്തുകയും ചെയ്തു. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില കഴിഞ്ഞദിവസം 100 ഡോളറോളം താഴ്ന്ന് 1,849.93 ഡോളര്‍ നിലവാരത്തിലേയ്ക്ക് ഇടിഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
എന്നാല്‍ സ്പോട് ഗോള്‍ഡ് വിലയില്‍ ചൊവാഴ്ച നേരിയതോതില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഔണ്‍സിന് 1,871.81 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീങ്ങിയതോടെയാണ് സ്വര്‍ണവിലയില്‍ കനത്ത ഇടിവുണ്ടായത്.
"
https://www.facebook.com/Malayalivartha