തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്...

തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്. പവന് 200 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്ന് 38,160 ആയി. ഗ്രാം വില 25 രൂപ കൂടി 4770ല്‍ എത്തി ചൊവ്വാഴ്ച പവന് 1200 രൂപ കുത്തനെ കുറഞ്ഞ ശേഷം നാലുദിവസം കൊണ്ട് 480 രൂപയാണ് പവന് വര്‍ധിച്ചത്. 37,960 രൂപയായിരുന്നു വെള്ളിയാഴ്ചത്തെ വില.
അതേസമയം ദീപാവലി, ധന്‍തേരസ് ഉത്സവങ്ങള്‍ ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് പുത്തനുണര്‍വ് സമ്മാനിക്കുകയായിരുന്നു. കോവിഡ് 19 രൂക്ഷത കുറയുന്നതിന്റെ സൂചനകളും വാക്‌സിന്‍ സംബന്ധിച്ച പ്രതീക്ഷകളും ദീപാവലി ആഘോഷങ്ങളും സ്വര്‍ണ വിപണിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കി. കഴിഞ്ഞ വര്‍ഷത്തെ ദീപാവലി ധന്‍തേരസ് വ്യാപാരത്തിന്റെ 6570% വരെ ഈ വര്‍ഷം നടക്കുമെന്നാണ് പ്രതീക്ഷ.
"
https://www.facebook.com/Malayalivartha