സ്വര്‍ണവിലയില്‍ കുറവ്.... പവന് 160 രൂപ കുറഞ്ഞു

സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 160 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വിലയിടിയുന്നത്. വെള്ളിയാഴ്ച പവന് 240 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു.
35,680 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 4,460 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 24 കാരറ്റ് സ്വര്‍ണ്ണം ഒരു ഗ്രാമിന് 21 രൂപ കുറഞ്ഞ് 4,866 രൂപയായി. എട്ട് ഗ്രാമിന് 168 രൂപ താഴ്ന്ന് 38,928 രൂപയുമായി.
തുടര്‍ച്ചയായ രണ്ട് ദിവസത്തെ വര്‍ധനയ്ക്ക് ശേഷം സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സ്വര്‍ണ വില കുറഞ്ഞിരുന്നു.
വെള്ളിയാഴ്ച ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണ വില പവന് 35,840 രൂപയും ഗ്രാമിന് 4480 രൂപയുമായി.
വ്യാഴാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ചിരുന്നു. പവന് 36,080 രൂപയും ഗ്രാമിന് 4510 രൂപയുമായിരുന്നു ഇന്നലത്തെ വില.
ഏപ്രില്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഈ മാസം ഇതുവരെ പവന് 2760 രൂപയാണ് സ്വര്‍ണത്തിന് കൂടിയത്.
"
https://www.facebook.com/Malayalivartha