സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു...

സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. പവന് 35,680 രൂപയും ഗ്രാമിന് 4460 രൂപയുമാണ് ഇന്നത്തെ വില. ശനിയാഴ്ചയായിരുന്നു ഏറ്റവും ഒടുവിലായി വിലയില്‍ മാറ്റം വന്നത്. അന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു.
ഏപ്രില്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത് ഈ മാസം 22നായിരുന്നു. പവന് 36,080 രൂപയും ഗ്രാമിന് 4510 രൂപയുമായിരുന്നു അന്ന് രേഖപ്പെടുത്തിയത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഏപ്രില്‍ ഒന്നിനായിരുന്നു. അന്ന് പവന് 33,320 രൂപയും ഗ്രാമിന് 4165 രൂപയുമായിരുന്നു നിരക്ക്.
വെള്ളിയാഴ്ച ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞിരുന്നു. വ്യാഴാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ചിരുന്നു. ബുധനാഴ്ചയും സംസ്ഥാനത്ത് സ്വര്‍ണവില കൂടിയിരുന്നു.
പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് അന്ന് വര്‍ധിച്ചത്. ഗ്രാമിന് 4485 രൂപയും പവന് 35,880 രൂപയുമായിരുന്നു കഴിഞ്ഞ ബുധനാഴ്ചത്തെ നിരക്ക്. കോവിഡ് ആശങ്ക ഒഴിയാതെ തുടരുന്നതിനാല്‍ വരും ദിവസങ്ങളില്‍ സ്വര്‍ണവില ഉയര്‍ന്നേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വില കുറഞ്ഞ ശേഷമാണ് ഏപ്രിലില്‍ സ്വര്‍ണ വില വര്‍ധിക്കുന്ന പ്രവണത കാണിച്ചത്. മാര്‍ച്ച് മാസത്തില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും പവന് കുറഞ്ഞിരുന്നു.
മാര്‍ച്ച് മാസത്തില്‍ സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 34,440 രൂപയും (മാര്‍ച്ച് ഒന്നിന്) ഏറ്റവും കുറഞ്ഞ നിരക്ക് 32,880 (മാര്‍ച്ച് 3ന്) രൂപയുമായിരുന്നു. എന്നാല്‍ ഏപ്രില്‍ മാസത്തില്‍ 2760 രൂപയാണ് കൂടിയത്.
https://www.facebook.com/Malayalivartha