സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും താഴ്ന്ന നിലയില്‍... പവന് 240 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും താഴ്ന്ന നിലയില്‍. പവന് 240 രൂപയാണ് ഇന്നു കുറഞ്ഞത്. പവന്‍ വില 35,320 രൂപ. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4415ല്‍ എത്തി.
തുടര്‍ച്ചയായ രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ പവന് 120 രൂപ കുറഞ്ഞിരുന്നു. ആറു ദിവസത്തിനിടെ 760 രൂപയുടെ കുറവാണ് സ്വര്‍ണത്തിനു രേഖപ്പെടുത്തിയത്.
ഈ മാസം തുടക്കത്തിലാണ് സമീപ ദിവസങ്ങളിലെ കുറഞ്ഞ വില രേഖപ്പെടുത്തിയത്. 33,320 രൂപയായിരുന്നു വില.
കോവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന രാജ്യാന്തര സമ്ബദ് വിപണിയിലുണ്ടായ തകര്‍ച്ച സ്വര്‍ണ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.
"
https://www.facebook.com/Malayalivartha