തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്തെ സ്വര്‍ണ്ണവിലയ്ക്ക് മാറ്റമില്ല

തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്തെ സ്വര്‍ണ്ണവിലയ്ക്ക് മാറ്റമില്ല. വെള്ളിയാഴ്ചയാണ് ഏറ്റവും ഒടുവിലായി സ്വര്‍ണ്ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്.
സ്വര്‍ണ്ണം പവന് 400 രൂപയും ഗ്രാമിന് 50 രൂപയും കുറഞ്ഞിരുന്നു. നിലവിലെ നിരക്കനുസരിച്ച് പവന് 35,040 രൂപയും ഗ്രാമിന് 4380 രൂപയുമാണ് നിരക്ക്. ഏറ്റവും ഒടുവിലായി സ്വര്‍ണ്ണവില ഉയര്‍ന്നത് വ്യാഴാഴ്ചയാണ്.
വ്യാഴാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയും ഉയര്‍ന്നിരുന്നു. ബുധന്‍, ചൊവ്വ ദിവസങ്ങളിലും കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞിരുന്നു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ചൊവ്വാഴ്ച കുറഞ്ഞത്.
അതിന് മുന്‍പ് ഏറ്റവും ഒടുവിലായി വിലയില്‍ മാറ്റം വന്നത് ശനിയാഴ്ചയായിരുന്നു. അന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഏപ്രില്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത് 22നായിരുന്നു.
പവന് 36,080 രൂപയും ഗ്രാമിന് 4510 രൂപയുമായിരുന്നു അന്നത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഏപ്രില്‍ ഒന്നിനായിരുന്നു. പവന് 33,320 രൂപയും ഗ്രാമിന് 4165 രൂപയുമായിരുന്നു അന്നത്തെ നിരക്ക്.
"
https://www.facebook.com/Malayalivartha