സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 160 രൂപ വര്‍ദ്ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില പവന് 160 രൂപകൂടി 35,200 രൂപയായി. 4,400 രൂപയാണ് ഗ്രാമിന്റെ വില. 35,040 രുപായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
ആഗോള വിപണിയില്‍ വിലയില്‍ കാര്യമായ മാറ്റമില്ല. സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,770.66 ഡോളര്‍ നിലവാരത്തിലാണ്. ഡോളര്‍ സൂചിക കരുത്തുപ്രകടിപ്പിച്ചതാണ് സ്വര്‍ണവിലയെ പിടിച്ചുനിര്‍ത്തിയത്.
കഴിഞ്ഞയാഴ്ചയിലെ തുടര്‍ച്ചയായ വിലയിടിവിനുശേഷം രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില നേരിയ തോതില്‍ വര്‍ധിച്ചു.
പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 47,004 രൂപ നിലവാരത്തിലാണ്.
"
https://www.facebook.com/Malayalivartha