സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്.... പവന് 400 രൂപ വര്‍ദ്ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്. പവന്റെ വില 400 രൂപകൂടി 35,600 രൂപയായി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 4450 രൂപയുമായി. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
ആഗോള വിപണിയിലും വിലവര്‍ധനവുണ്ടായി. സ്പോട് ഗോള്‍ഡ് വില ഫെബ്രുവരി 16നുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തിയെങ്കിലും 1,817.90 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
"
https://www.facebook.com/Malayalivartha