സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന് 36,480 രൂപയാണ് വില. ഒരു ഗ്രാമിന് 4560 രൂപയും. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് കഴിഞ്ഞ മൂന്ന് ദിവസമായി വില തുടരുന്നത്.
മെയ് 20നാണ് സ്വര്‍ണ്ണ വില പവന് 36,480 രൂപയില്‍ എത്തിയത്. അതേസമയം സംസ്ഥാനത്ത് വെള്ളി വിലയില്‍ കുറവുണ്ടായി. ഒരു ഗ്രാം വെള്ളിയ്ക്ക് 72.30 രൂപയാണ് വില. 8 ഗ്രാമിന് 578.40 രൂപയും.
ഒരു കിലോഗ്രാമിന് 72,300 രൂപയാണ് വില. ഒരു കിലോഗ്രാം വെള്ളിയ്ക്ക് ഇന്നലെ 73,000 രൂപയായിരുന്നു വില. അതേസമയം രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ ഔണ്‍സ് വില വര്‍ധിച്ചു. 7.86 ഡോളര്‍ വര്‍ധിച്ച് 1881.96 ഡോളറിനാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
https://www.facebook.com/Malayalivartha