സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്...പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് വര്‍ധിച്ചത്

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4610 രൂപയും പവന് 36,880 രൂപയുമാണ് ഇന്നത്തെ വില. മെയ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഈ മാസം ഇതുവരെ 1880 രൂപയാണ് പവന് വര്‍ധിച്ചത്.
ഏറ്റവും ഒടുവില്‍ വിലയില്‍ മാറ്റമുണ്ടായത് ഈ മാസം 20നായിരുന്നു. മെയ് ഒന്ന്, രണ്ട് തീയതികളിലായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. അന്ന് പവന് 35,040 രൂപയായിരുന്നു.
സമീപകാലത്തെ ഏറ്റവും വലിയ പ്രതിമാസ വര്‍ധനവിലേക്കാണ് സ്വര്‍ണ വില പോകുന്നത്. മാര്‍ച്ചില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും പവന് കുറഞ്ഞിരുന്നു.
എന്നാല്‍ ഏപ്രിലില്‍ 1720 രൂപയാണ് പവന് വില കൂടിയത്. എന്നാല്‍ ഈ മാസം ഇതുവരെ 1880 രൂപയാണ് പവന് കൂടിയത്.
https://www.facebook.com/Malayalivartha