സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്..... പവന് 160 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് കുറഞ്ഞു. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ഇന്ന് കുറഞ്ഞത്. പവന് 36,720 രൂപയും ഗ്രാമിന് 4590 രൂപയുമാണ് ഇന്നത്തെ വില. ആറ് ദിവസത്തിനുശേഷം സ്വര്‍ണവില ഇന്നലെ വര്‍ധിച്ചിരുന്നു.
പവന് 400 രൂപ വര്‍ധിച്ച് ഇന്നലെ 36,880 രൂപയായി. മെയ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മെയ് മാസം മാത്രം 1880 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്. മെയ് ഒന്ന്, രണ്ട് തീയതികളിലായിരുന്നു ഏറ്റവും കുറഞ്ഞ നിരക്ക്. അന്ന് പവന് 35,040 രൂപയായിരുന്നു.
കഴിഞ്ഞ മൂന്ന് മാസക്കാലം കൊണ്ടാണ് 33,000-34,000 നിരക്കിലായിരുന്ന സ്വര്‍ണം ഇത്രയും വലിയൊരു ചാഞ്ചാട്ടത്തിലൂടെ ഉയര്‍ന്ന വിലയിലേക്ക് വീണ്ടുമെത്തുന്നത്.
ഫെബ്രുവരിയില്‍ മാത്രം സ്വര്‍ണം പവന് 2640 രൂപ കുറഞ്ഞിരുന്നു. മാര്‍ച്ചില്‍ 1560 രൂപയും കുറഞ്ഞു. എന്നാല്‍ ഏപ്രിലില്‍ 1720 രൂപയാണ് പവന് വില കൂടിയത്.
"
https://www.facebook.com/Malayalivartha