സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല....
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. റഷ്യ - യുക്രൈന് യുദ്ധം തുടരുന്നതിനാല്‍ സ്വര്‍ണ വില ഉയര്‍ന്നു നില്‍ക്കുകയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 4940 രൂപയാണ് വില. 39520 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില .
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 100 രൂപയാണ് ഇന്നലെ ഉയര്‍ന്നത്. ഒരു പവന് സ്വര്‍ണത്തിന് 800 രൂപയാണ് ഇന്നലെ കൂടിയത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് ഇന്നലെ 80 രൂപ ഉയര്‍ന്നു. 4080 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഹോള്‍മാര്‍ക്ക് വെള്ളിക്ക് 100 രൂപയാണ് വില. ഇതില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റമുണ്ടായിട്ടില്ല. വെള്ളിക്ക് ഗ്രാമിന് രണ്ട് രൂപ കൂടി ഇന്നലെ 75 രൂപയായിരുന്നു. 2020 ഓഗസ്റ്റ് ഏഴിനായിരുന്നു സമീപ കാലത്ത് സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വില. ഗ്രാമിന് 5250 രൂപയും പവന് 42000 രൂപയുമായിരുന്നു അന്നത്തെ വില.അതിനിടെ രാജ്യത്തെ ഹോള്‍മാര്‍ക്കിങ് നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
" f
https://www.facebook.com/Malayalivartha