സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 37,960 രൂപ
സംസ്ഥാനത്ത് ഇന്നു സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 4,745 രൂപയും പവന് 37,960 രൂപയുമായിട്ടാണ് ഇന്ന് വില്പന നടക്കുന്നത്. ഇന്നലെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വര്‍ധിച്ചത്. അതിനുമുന്പുള്ള മൂന്നു ദിവസങ്ങളായി സ്വര്‍ണവിലയില്‍ കുറവുണ്ടായിരുന്നു.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്
https://www.facebook.com/Malayalivartha