സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 280 രൂപ വര്‍ദ്ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഗ്രാമിന് 35 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4775 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 38,200 രൂപയുമായി. ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് 4740 രൂപയായിരുന്നു.
മാസങ്ങളായി 1780-1880 ഡോളര്‍ വില നിലവാരത്തിലായിരുന്നു അന്താരാഷ്ട്ര വിപണി. യുക്രെയിന് - റഷ്യ യുദ്ധം ആരംഭിച്ചതിന് പിന്നാലെ സ്വര്‍ണവില കുത്തനെ ഉയരുകയാണ്.
സ്വര്‍ണവില ഇനിയും ഉയരാനാണ് സാദ്ധ്യത. അന്താരാഷ്ട്രവിപണിയില്‍ 2000 ഡോളര്‍ കടന്നേക്കും.
"
https://www.facebook.com/Malayalivartha