സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്...പവന് 320 രൂപ വര്‍ദ്ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് വര്‍ധിച്ചത്. പവന് 39,200 രൂപയിലും ഗ്രാമിന് 4,900 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ശനിയാഴ്ച ആഭ്യന്തര വിപണിയില്‍ പവന് 280 രൂപ വര്‍ധിച്ച ശേഷം ഇന്നാണ് വില വര്‍ധനയുണ്ടാകുന്നത്.
ഏപ്രില്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്. മാര്‍ച്ച് ഒന്‍പതിന് പവന് 40,560 രൂപ രേഖപ്പെടുത്തിയാണ് ഈ വര്‍ഷത്തെ ഉയര്‍ന്ന വില.
അതേസമയം ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സ്വര്‍ണം. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം പ്രകടിപ്പിക്കാറുണ്ട്.
https://www.facebook.com/Malayalivartha