സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല... പവന് വില 40,000ത്തിനോടടുക്കുന്നു
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 4,955 രൂപയിലും പവന് 39,640 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഏപ്രില്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് നിലവില്‍ സ്വര്‍ണ വില.
വ്യാഴാഴ്ച പവന് 160 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്. മാര്‍ച്ച് ഒന്‍പതിന് പവന് 40,560 രൂപയില്‍ എത്തിയതാണ് ഈ വര്‍ഷത്തെ ഉയര്‍ന്ന വില.
അതേസമയം വരും ദിവസങ്ങളില്‍ സ്വര്‍ണവില ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പവന് വില 40,000 കടന്നേക്കും. മാര്‍ച്ച് മാസത്തില്‍ സ്വര്‍ണവില പവന് 40,000 കടന്നിരുന്നു. മാര്‍ച്ച് 9 ന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 5070 രൂപയും പവന് 40,560 രൂപയുമാണ് മാര്‍ച്ചിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്.
"
https://www.facebook.com/Malayalivartha