Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ട് ജില്ലകളിലായി പത്ത് പേർക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു: പനിയുടെ ലക്ഷണങ്ങൾ, കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛർദ്ദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പ് തുടങ്ങിയവ...


കേരളം ചുട്ടുപൊള്ളുമ്പോള്‍ മുഖ്യമന്ത്രിയുടെ ഉല്ലാസയാത്ര കേസ് ഒതുക്കാനോ, ഡീലിനോ?


കലൂരിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവത്തിൽ, യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി രംഗത്ത്...


ഹമാസിനെ ഉന്മൂലനം ചെയ്യാനായി റഫയിൽ പൂർണ്ണമായ ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കകൾക്കിടെ, ഒരുലക്ഷത്തിലധികം ജനങ്ങളെ ഒഴിപ്പിച്ച് ഇസ്രായേൽ:- അതിർത്തി കടന്ന് ഇസ്രായേൽ ടാങ്കുകൾ പ്രവേശിച്ചതായി റിപ്പോർട്ട്...


കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്നൈൽ ഫീവർ... ജാഗ്രത ശക്തമാക്കാൻ ആരോഗ്യ വകുപ്പ്...4 പേർ കോഴിക്കോട് ജില്ലക്കാരാണ്.... 2 പേർ സ്വകാര്യ ആശുപത്രിയിൽ മരിച്ചിട്ടുണ്ട്...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല.... വരും ദിവസങ്ങളില്‍ വില ഉയരാന്‍ സാധ്യത, പവന് 40,000 രൂപ കടന്നേക്കും

17 APRIL 2022 12:15 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല.... സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ തുടരുന്നു. വ്യാഴാഴ്ച പവന് 160 രൂപയും ഗ്രാമിന് 20 രൂപയും വര്‍ധിച്ചിരുന്നു. വെള്ളിയാഴ്ച വിലയില്‍ മാറ്റമുണ്ടായില്ല. പവന് 39,640 രൂപയും ഗ്രാമിന് 4955 രൂപയുമാണ് ഇന്നത്തെ വില.


ഏപ്രില്‍ 13 ന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വര്‍ധിച്ചിരുന്നു. ഗ്രാമിന് 4935 രൂപയും പവന് 39,480 രൂപയുമായിരുന്നു ഏപ്രില്‍ 13 ലെ സ്വര്‍ണവില. ഏപ്രില്‍ 12 ന് സ്വര്‍ണവില പവന് 39200 രൂപയും ഗ്രാമിന് 4900 രൂപയുമായിരുന്നു.



വരും ദിവസങ്ങളില്‍ സ്വര്‍ണവില ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പവന് വില 40,000 കടന്നേക്കും. മാര്‍ച്ച് മാസത്തില്‍ സ്വര്‍ണവില പവന് 40,000 കടന്നിരുന്നു. മാര്‍ച്ച് 9 ന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 5070 രൂപയും പവന് 40,560 രൂപയുമാണ് മാര്‍ച്ചിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഏപ്രില്‍ 4,5,6 തീയതികളിലായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണവില. ഗ്രാമിന് 4780 രൂപയും പവന് 38,240 രൂപയും.

വിഷു ആഘോഷങ്ങളോട് അടുത്ത ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ വര്‍ധനവുണ്ടായിരുന്നു. സ്വര്‍ണ വില ഉയരത്തിലേക്ക് മാത്രം നീങ്ങിയ ആഴ്ചയാണ് കടന്നുപോയത്. ഈ ആഴ്ചയുടെ ആരംഭത്തില്‍ തന്നെ 1.37% വില വര്‍ധിച്ചിരുന്നു. 2070 ഡോളര്‍ വരെ ഉയര്‍ന്ന അന്താരാഷ്ട്ര വില 1890 ഡോളര്‍ വരെ മാത്രമാണ് താഴ്ന്നത്.



അന്തര്‍ദേശീയ സംഘര്‍ഷങ്ങളും ആഗോളതലത്തില്‍ ഉയര്‍ന്നു വരുന്ന പണപ്പെരുപ്പവും സ്വര്‍ണ നിക്ഷേപത്തിന് അനുകൂലമാണ്. നിലനില്‍ക്കുന്ന അന്തര്‍ദേശീയ സംഘര്‍ഷങ്ങള്‍ കൂടിയാല്‍ സ്വര്‍ണ വില വിണ്ടും ഉയരാം. സംഘര്‍ഷങ്ങളില്‍ അയവ് വരികയൊ, പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് ശക്തമായ നടപടികളെടുക്കുകയോ ചെയ്താല്‍ സ്വര്‍ണവില കുറഞ്ഞേക്കാം.

അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങള്‍ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.



സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യനയ അഴിമതിക്കേസ്... അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹര്‍ജി മറ്റന്നാള്‍ വീണ്ടും സുപ്രീംകോടതി പരിഗണിക്കും  (3 minutes ago)

മദ്യലഹരിയില്‍ ഭര്‍ത്താവിനോട് ഭാര്യ കാട്ടിയ ക്രൂരത...  (7 minutes ago)

സ്വകാര്യ ഹോസ്റ്റലിലെ ശുചിമുറിയില്‍ കുഞ്ഞിന് ജന്മം നല്‍കിയ സംഭവം... 23-കാരിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയ്യാറായി കുഞ്ഞിന്റെ പിതാവ്  (14 minutes ago)

സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്ത് വെടിയുതിര്‍ത്ത കേസിലെ അഞ്ചാം പ്രതിയെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു  (22 minutes ago)

ഫഹദ് ഫാസില്‍ ചിത്രം ആവേശം ഒടിടിയിലേക്ക്...  (1 hour ago)

ഈ ചൂടുകാലത്ത് നമ്മുടെ മുഖവും സ്‌കിന്നും സുരക്ഷിതമാക്കാം...  (1 hour ago)

പരവൂരില്‍ ഭാര്യയെയും മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു  (1 hour ago)

വില്‍പ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നായ എം ഡി എം എ ; നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു  (2 hours ago)

യുവതിയെ ആക്രമിക്കുകയും ഹോട്ടൽ അടിച്ചു തകർത്ത് നാശനഷ്ടം വരുത്തുകയും ചെയ്ത കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (2 hours ago)

ശോഭ പാർട്ടിയുടെ വിശ്വാസ്യത തകർത്തു; കൂടിക്കാഴ്ച ശോഭ എങ്ങനെ അറിഞ്ഞു; പാർട്ടി പലരുമായും കൂടിക്കാഴ്ച നടത്തും; അത് തുറന്നു പറയുന്നത് കേരളത്തിൽ മാത്രമാണ്; ശോഭ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് പ്രകാശ് ജാവേദ്ക്ക  (2 hours ago)

ജില്ലയിലെ 326 ബൂത്തുകള്‍ ആദ്യഘട്ടത്തിന്‍ പ്രവര്‍ത്തിച്ചിരുന്നില്ല; 14 ദിവസം കഴിഞ്ഞാണ് തൻ്റെ പോസ്റ്റര്‍ ഒട്ടിച്ചത്; ആലപ്പുഴയിൽ തന്നെ തോൽപ്പിക്കാൻ ആറ്റിങ്ങൽ സ്ഥാനാർഥി വി മുരളീധരൻ ഇടപെട്ടുവെന്ന് ശോഭ സുരേ  (2 hours ago)

നാളെ ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിൽ മഞ്ഞ അലേർട്ട്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം  (2 hours ago)

വെസ്റ്റ് നൈല്‍ പനി, ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി: മന്ത്രി വീണാ ജോര്‍ജ് : കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനം; വെസ്റ്റ് നൈല്‍ പനിയെപ്പറ്റി അറിയാം...  (3 hours ago)

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം  (3 hours ago)

ഇസ്രായേലില്‍ അല്‍ ജസീറ വാര്‍ത്താ ചാനല്‍ നിരോധിച്ചു; തീരുമാനം ഉടന്‍ നടപ്പാക്കുക എന്ന നിര്‍ദേശത്തോടെ ഇസ്രായേല്‍ കമ്മ്യൂണിക്കേഷന്‍സ് മന്ത്രി ഉത്തരവില്‍ ഒപ്പുവച്ചു  (3 hours ago)

Malayali Vartha Recommends