സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല.... പവന് 37760 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു പവന് സ്വര്‍ണത്തിന്റെ വിപണി വില 37760 രൂപയാണ്. ഇന്നലെ 160 രൂപയുടെ കുറവാണ് സ്വര്‍ണ വിലയിലുണ്ടായത്.
കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ 1000 രൂപയുടെ ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. ഏപ്രില്‍ 30 ന് രണ്ട് തവണയായി 920 രൂപയുടെ കുറഞ്ഞിരുന്നു. ഏപ്രിലിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് അന്ന് വിപണനം അവസാനിപ്പിച്ചത്.
സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4720 രൂപയാണ്.
ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 20 രൂപയുടെ കുറവുണ്ടായിരുന്നു. ഏപ്രില്‍ 30 ന് രണ്ട് തവണ സ്വര്‍ണവില കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ അന്ന് ആദ്യം 15 രൂപയും പിന്നീട് 100 രൂപയും കുറഞ്ഞിരുന്നു
. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും ഇന്ന് മാറ്റമില്ല. 3900 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില. ഏപ്രില്‍ 30 ന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ആദ്യം 15 രൂപയുടെ കുറവ് ഉണ്ടായിരുന്നു. രണ്ടാം തവണ 85 രൂപയാണ് കുറഞ്ഞത്.
സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല. വെള്ളിയുടെ വിപണി വില 69 രൂപയാണ്. ഇന്നലെ വെള്ളിയുടെ വിലയും കുറഞ്ഞിരുന്നു. ഒരു രൂപയുടെ കുറവാണ് ഉണ്ടായത്.
"
https://www.facebook.com/Malayalivartha