സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,600 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ് രേഖപ്പെടുത്തി. പവന് ഒറ്റയടിക്ക് 1,600 രൂപയാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണം പവന് 1,02,520 രൂപയും ഗ്രാമിന് 12,815 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10,490 രൂപ നിരക്കിലും പവന് 83,920 രൂപ നിരക്കിലുമാണ് വ്യാപാരം . 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8,205 രൂപയ്ക്കും പവന് 65,640 രൂപയ്ക്കും ലഭിക്കും. 9 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5,295 രൂപയും പവന് 42,360 രൂപയുമാണ് വില. ഒരു ഗ്രാം വെള്ളിക്ക് 200 രൂപയും 10 ഗ്രാമിന് 2,000 രൂപയുമാണ് ഇന്നത്തെ നിരക്ക
ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,078 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന കയറ്റിറക്കങ്ങളും അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങളും ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയും ചെയ്യുന്നു. വരും ദിവസങ്ങളിലും ആഭ്യന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ മാറ്റങ്ങള്‍ തുടരാന്‍ സാധ്യത.
https://www.facebook.com/Malayalivartha

























