സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 960 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് . പവന് 960 രൂപയും ഗ്രാമിന് 120 രൂപയും ഇന്ന് കുറഞ്ഞു. പവന് 1,01,560 രൂപയും ഗ്രാമിന് 12695 രൂപയുമാണ് വില. വെള്ളിവിലയിലും കുറവ് രേഖപ്പെടുത്തി. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 195 രൂപയാണ് വില.
2026 ജനുവരി 29ന് ട്രോയ് ഔൺസിന് 5595 ഡോളർ വരെ ഉയർന്ന് റെക്കോർഡ് സൃഷ്ടിച്ച അന്താരാഷ്ട്ര സ്വർണ്ണവിലയിൽ 10 മാസം കൊണ്ട് 1,684 ഡോളറാണ് കുറഞ്ഞത്.
വിലയിടിവ് എവിടെ അവസാനിക്കുമെന്നുപോലും പ്രവചിക്കാനായി കഴിയാത്ത സാഹചര്യമാണുള്ളത്. 3700 ഡോളറും തുടർന്ന് 3500 ഡോളറും അടുത്ത ലക്ഷ്യങ്ങളാകാമെന്ന വിലയിരുത്തലുകളും വിപണിയിൽ ഉയരുന്നുണ്ട്. ജനുവരി 29-ന് കേരളത്തിൽ ഒരു ഗ്രാം സ്വർണ്ണത്തിന് 16,395 രൂപയും ഒരു പവന് 1,31,160 രൂപയുമായിരുന്നു വില.
നിലവിലെ വിലയിടിവ് ഇതേ രീതിയിൽ തുടർന്നാൽ പവൻ വില ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്താനുള്ള സാഹചര്യമുണ്ട്.
അതേസമയം പുതിയതായി സ്വർണം വാങ്ങുന്നവർക്ക് വിലക്കുറവ് ആശ്വാസമാണെങ്കിലും നേരത്തെ വാങ്ങി സൂക്ഷിച്ചവർക്കും വ്യാപാരികൾക്കും ഇത് വലിയ തിരിച്ചടിയാണ്. ഉയർന്ന വിലയിൽ സ്വർണം വാങ്ങി കടയിൽ സ്റ്റോക്ക് ചെയ്ത വ്യാപാരികൾക്ക് വില കുത്തനെ ഇടിയുന്നത് വലിയ സാമ്പത്തിക സമ്മർദമാണ് സൃഷ്ടിക്കുക. അതോടൊപ്പം സാധാരണ കുടുംബങ്ങളുടെ കൈവശമുള്ള സ്വർണ്ണാഭരണങ്ങളുടെയും നിക്ഷേപ സ്വർണത്തിന്റെയും വിപണിമൂല്യവും ഗണ്യമായി ഇടിയുന്നു.
https://www.facebook.com/Malayalivartha


























