സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല...

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. പവന് 1,00,920 രൂപയും ഗ്രാമിന് 12,615 രൂപയുമാണ്. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ വലിയ വർധനവാണ് സംഭവിച്ചത്. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് നവംബർ അഞ്ച്, ആറ് തീയതികളിലായിരുന്നു.
അന്ന് പവന് 1,07,080 രൂപയും ഗ്രാമിന് 13,385 രൂപയുമാണ്. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറവ് നിരക്ക് രേഖപ്പെടുത്തിയത് നവംബർ 13നായിരുന്നു. അന്ന് പവന് 1,00,720 രൂപയും ഗ്രാമിന് 12,590 രൂപയുമാണ്.
അതേസമയം ചൈന ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും കരുതൽ ധനം വൈവിധ്യവത്കരിക്കാനും വലിയ അളവിൽ സ്വർണം വാങ്ങി കൂട്ടുന്നത് ആഗോളതലത്തിൽ വില വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്നു.
"
https://www.facebook.com/Malayalivartha
























