Widgets Magazine
21
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


‌‌‌തലസ്ഥാനഗര വികസന പദ്ധതിയുടെ പ്രഖ്യാപനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും...കേരളത്തിൽ നിന്നുള്ള അമൃത് ഭാരത് റെയിൽ സർവീസ് അന്നേ ദിവസം പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും


  ശബരിമല സ്വർണക്കൊള്ള കേസിലെ മൂന്ന് പ്രധാന പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി ഇന്ന്....


ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം: പ്രതിസന്ധിയായി കട്ടിളപാളി കേസ്: സ്വാഭാവിക ജാമ്യത്തിന് വഴിയൊരുങ്ങിയത് കുറ്റപത്രം സമർപ്പിക്കാത്തതിനാൽ...


രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയിൽ പോലീസ് റിപ്പോർട്ട് കിട്ടിയ ശേഷം വാദം നടത്തും: കൂടുതൽ തെളിവകൾ ജില്ലാ കോടതിയിൽ എത്തിക്കാനുള്ള നീക്കത്തിൽ എസ് ഐ ടി...


മരിക്കുന്നതിന് തൊട്ടുമുമ്പ് ദീപക് പിൻവലിച്ചത് 45,000 രൂപ: ഇത്രയും വലിയ തുക പെട്ടെന്ന് പിൻവലിച്ചതിന് പിന്നിൽ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള 'ഹണിട്രാപ്പ്' ആയിരുന്നോ, എന്ന് സംശയമുയർത്തി സുഹൃത്തുക്കൾ: നിയമനടപടിക്ക് പകരം വീഡിയോ...

സംസ്ഥാനത്തെ ഐടി മേഖലയുമായി സഹകരണം ശക്തമാക്കാന്‍ ജര്‍മ്മന്‍ സംഘം ടെക്നോപാര്‍ക്കില്‍...

27 OCTOBER 2025 05:27 PM IST
മലയാളി വാര്‍ത്ത
കേരളത്തിന്‍റെ ഐടി മേഖലയുമായി സഹകരണം ശക്തമാക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ച ഉന്നതതല ജര്‍മ്മന്‍ പ്രതിനിധി സംഘം. ക്യാമ്പസിന്‍റെ ശേഷിവികസന സൗകര്യങ്ങളുമായും നൈപുണ്യ പരിശീലന മാതൃകകളുമായാണ് സഹകരണത്തിന് സംഘം ആഭിമുഖ്യം പ്രകടമാക്കിയത്. സംസ്ഥാനത്തെ ഐടി ഇക്കോസിസ്റ്റത്തില്‍ ആകൃഷ്ടരായ 28 അംഗ പ്രതിനിധി സംഘവുമായി ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) ആശയവിനിമയം നടത്തി. സംസ്ഥാനത്തെ ഐടി ആവാസവ്യവസ്ഥയുടെ സവിശേഷതകളെക്കുറിച്ചും ടെക്നോപാര്‍ക്കിന്‍റെ നേട്ടങ്ങളെ സംബന്ധിച്ചും അദ്ദേഹം വിശദീകരിച്ചു.


സാങ്കേതികവിദ്യയും പരിസ്ഥിതിയും സമന്വയിപ്പിച്ചുള്ള വളര്‍ച്ചയ്ക്കാണ് ടെക്നോപാര്‍ക്ക് മുന്‍ഗണന നല്‍കുന്നതെന്ന് സഞ്ജീവ് നായര്‍ പറഞ്ഞു. സഹകരിച്ചു പ്രവര്‍ത്തിക്കാനാകുന്ന ശക്തമായ ഐടി ആവാസവ്യവസ്ഥ, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത, ടാലന്‍റ് പൂള്‍, കണക്റ്റിവിറ്റി എന്നിവയാല്‍ തിരുവനന്തപുരം സമ്പന്നമാണെന്നും സ്റ്റാര്‍ട്ടപ്പുകളുമായും കമ്പനികളുമായും സഹകരിക്കാനുള്ള നിരവധി അവസരങ്ങള്‍ ഇവിടെ ലഭ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒന്നാം നിര നഗരങ്ങളെ അപേക്ഷിച്ച് ടെക്നോപാര്‍ക്കിലെ പ്രവര്‍ത്തനച്ചെലവ് 30 ശതമാനത്തോളം കുറവാണെന്നും നിക്ഷേപകരുടെ എല്ലാ ആവശ്യങ്ങളും ഏകോപിപ്പിച്ച് നല്‍കുന്നതിന് തങ്ങള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം നല്‍കുന്ന അവസരങ്ങളെക്കുറിച്ചും സഹകരണ സാധ്യതകളെക്കുറിച്ചും പ്രതിനിധി സംഘം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് സിഇഒ മറുപടി നല്‍കി. ഇന്ത്യയിലെ ജര്‍മ്മന്‍ കോണ്‍സല്‍ ജനറല്‍ അഹിം ബുര്‍ക്കാര്‍ട്ട് നയിച്ച പ്രതിനിധി സംഘത്തില്‍ ഡീപ്ടെക് സ്റ്റാര്‍ട്ട്പ്പുകള്‍, ഇ-കൊമേഴ്സ്, ഫാര്‍മസി, ഓട്ടോമോട്ടീവ്, മാനുഫാക്ചറിംഗ്, ടൂറിസം, റിയല്‍ എസ്റ്റേറ്റ്, ഇന്‍ഷുറന്‍സ്, നഴ്സിംഗ്, കിച്ചന്‍ സൊല്യൂഷന്‍സ്, എനര്‍ജി മാനേജ്മമെന്‍റ് സിസ്റ്റം, സ്കില്ലിംഗ്, എഐ, സ്ട്രാറ്റജിക് ഗൈഡന്‍സ് ആന്‍ഡ് അക്കാദമിക് ടീച്ചിംഗ്, ബ്ലോക്ക് ചെയിന്‍, പ്രിന്‍റിംഗ്, പാക്കേജിംഗ് തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെട്ടിരുന്നു.



അഫിനിസ് എജിയുടെ സ്ഥാപകന്‍ മാനുവല്‍ ബിഷോഫ്, ഐഎച്ച്കെ കാള്‍സ്റൂഹെ കണ്‍സള്‍ട്ടന്‍റ് മാനുവല്‍ ന്യൂമാന്‍, ഹാന്‍ഡ്സ് ഓണ്‍ സൊല്യൂഷന്‍ സിഇഒ ബെര്‍ണാര്‍ഡ് ക്രീഗര്‍, പ്രോസസ് ഒപ്റ്റിമൈസേഷന്‍ ആന്‍ഡ് എഞ്ചിനീയറിംഗ് ഹെഡ് ക്രിസ്റ്റ്യന്‍ എസ്റ്റെര്‍ലെ, മൈക്കിള്‍ കോച്ച് മാനേജിംഗ് ഓണര്‍ മൈക്കിള്‍ കോച്ച്, ട്രാന്‍സ്പോര്‍ട്ട് ബെറ്റ്സ് ലോജിസ്റ്റിക്സ് കീ അക്കൗണ്ട് മാനേജര്‍ നഡ്ജ ക്രുഗ് തുടങ്ങിയവര്‍ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെട്ടവരാണ്.

ടെക്നോപാര്‍ക്കിലെ ഫേസ് 3 ക്യാമ്പസിലുള്ള അലയന്‍സ് സര്‍വീസസ് പ്രതിനിധി സംഘം സന്ദര്‍ശിച്ചു.

ടെക്നോപാര്‍ക്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ് (മാര്‍ക്കറ്റിംഗ്, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ്) വസന്ത് വരദ, അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റ് (അഡ്മിനിസ്ട്രേഷന്‍, ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്) അഭിലാഷ് ഡി എസ്, സംസ്ഥാന സര്‍ക്കാരിന്‍റെ ഹൈ പവര്‍ ഐടി കമ്മിറ്റിയിലെ ഐടി സ്ട്രാറ്റജിസ്റ്റുകളായ വിഷ്ണു വി നായര്‍, പ്രജീത് പ്രഭാകരന്‍ എന്നിവരും സന്നിഹിതരായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമൃത് ഭാരത് റെയിൽ സർവീസ് അന്നേ ദിവസം പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യു  (8 minutes ago)

മൂന്ന് പ്രധാന പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി ഇന്ന്....  (28 minutes ago)

ബൈക്കില്‍ ജീപ്പിടിച്ച് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ആരോപണം  (7 hours ago)

റബര്‍ ബോര്‍ഡ് ആസ്ഥാനത്തുള്ള ക്വാര്‍ട്ടേഴ്‌സില്‍ വന്‍ മോഷണം: 75 പവന്‍ സ്വര്‍ണം നഷ്ടമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്  (7 hours ago)

ദീപക് ബസിലേക്ക് കയറുന്നത് സിസിടിവിയില്‍; ബസില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ബസ് ജീവനക്കാര്‍: മോശം അനുഭവം ഉണ്ടായി എന്ന് വിഡിയോ പകര്‍ത്തിയ യുവതി പരാതി നല്‍കുകയോ ശ്രദ്ധയില്‍പ്പെടുത്തുകയോ ചെയ്  (8 hours ago)

ആറ്റിങ്ങലില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ട്രംപിനെ അന്താരാഷ്ട്ര ഗുണ്ടാസംഘത്തലവനെന്ന് വിളിച്ച് ബ്രിട്ടീഷ് എംപി എഡ് ഡേവി  (8 hours ago)

പ്രധാനമന്ത്രി ജനുവരി 23ന് തിരുവനന്തപുരത്ത് എത്തും: വികസിത തിരുവനന്തപുരത്തിന്റെ ബ്ലൂ പ്രിന്റ് നല്‍കും  (9 hours ago)

തെരുവുനായ വിഷയത്തില്‍ മേനക ഗാന്ധിക്കെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി  (9 hours ago)

തെറ്റായ അവകാശവാദങ്ങള്‍ കുത്തിനിറച്ച നയ പ്രഖ്യാപനം:നയപ്രഖ്യാപനത്തില്‍ സര്‍ക്കാര്‍ പരാജയം തെളിഞ്ഞുവെന്ന് വി ഡി സതീശന്‍  (9 hours ago)

ബൈക്ക് സ്‌കൂള്‍ ബസില്‍ തട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (10 hours ago)

എളമക്കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ അപകടം:ദൃശ്യങ്ങളില്‍ ഉള്ള കാര്‍ അല്ല ദീക്ഷിതയെ ഇടിച്ചത്  (10 hours ago)

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഒരാളെയും സംരക്ഷിക്കുന്ന തീരുമാനം സിപിഐഎം ഏറ്റെടുക്കില്ലെന്ന് എംവി ഗോവിന്ദന്‍  (11 hours ago)

ദേശീയ ഗാനം ആദ്യം ആലപിച്ചില്ല; തമിഴ്‌നാട് ഗവര്‍ണര്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി; ഗവര്‍ണര്‍ക്ക് എതിരെ മുഖ്യമന്ത്രി സ്റ്റാലിന്‍  (11 hours ago)

ഭൂട്ടാന്‍ വാഹനക്കള്ളക്കടത്ത് കേസ്: കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കസ്റ്റഡിയിലെടുത്ത വാഹനം ഇപ്പോള്‍ കാണാനില്ല  (11 hours ago)

Malayali Vartha Recommends