രൂപയുടെ മൂല്യത്തില്‍ ഉണര്‍വ്.... ഓഹരി വിപണിയില്‍ നേട്ടം....

ശക്തമായി മുന്നേറി രൂപ. വ്യാപാരത്തിന്റെ ആരംഭത്തില്‍ 40 പൈസയുടെ നേട്ടത്തോടെ 85.05ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഡോളര്‍ ദുര്‍ബലമായതും ഓഹരി വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളുമാണ് രൂപയ്ക്ക് തുണയായത്. വെള്ളിയാഴ്ച 50 പൈസയുടെ നേട്ടത്തോടെ 85.45 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്. ഇന്ന് വീണ്ടും രൂപ കരുത്തു കാട്ടുകയായിരുന്നു.
ഓഹരി വിപണിയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കിന് പുറമേ കേന്ദ്രസര്‍ക്കാരിന് റെക്കോര്‍ഡ് തലത്തില്‍ ഡിവിഡന്റ് നല്‍കുമെന്ന റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനവും രൂപയുടെ മൂല്യത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.
അതിനിടെ ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തിലാണുള്ളത്. സെന്‍സെക്സ് വീണ്ടും 82000ന് മുകളില്‍ എത്തി. നിഫ്റ്റി 25000 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ് വ്യാപാരം തുടരുന്നത്. ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്ന കമ്പനികളാണ് ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, എന്‍ടിപിസി, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോര്‍പ്പ്, ഹിന്‍ഡാല്‍കോ .
"
https://www.facebook.com/Malayalivartha